Delhi
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്മെന്റിനെ കുറിച്ച് ആലോചിച്ച് വരുകയാണെന്ന് അറിയിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവരുന്നതിനുവേണ്ടി പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ചനടത്തിവരുകയാണെന്നും യെച്ചൂരി പറഞ്ഞു.
സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. അതിനാല്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇടപെടേണ്ട സാഹചര്യമാണുള്ളതെന്നും യെച്ചൂരി വ്യക്തമാക്കി.