Skip to main content
ന്യൂഡല്‍ഹി

supreme court

 

സര്‍ക്കാറിന്റെ മദ്യനയത്തിന് വിമര്‍ശനവുമായി സുപ്രീം കോടതി. ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതിനെ തുടര്‍ന്ന്‍ പൂട്ടിയ പത്ത് ബാറുകള്‍ തുറക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വ്യാഴാഴ്ച ശരിവെച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം വികലമാണെന്നും കോടതി വിമര്‍ശിച്ചു.

 

നിലവാരമില്ലെന്ന കാരണത്താല്‍ കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നവയടക്കം ഒരു ചതുര്‍ നക്ഷത്ര ഹോട്ടലിന്റേയും ഒമ്പത് ത്രിനക്ഷത്ര ഹോട്ടലുകളുടേയും ഉടമകളാണ് ഹൈക്കോടതിയില്‍ നിന്ന്‍ അനുകൂല വിധി സമ്പാദിച്ചത്. വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

സര്‍ക്കാറിന്റെ മദ്യനയം വികലമാണെന്നും പ്രായോഗികമല്ലെന്നും ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രീം കോടതി പരാമര്‍ശിച്ചു. സംസ്ഥാനത്ത് നടക്കുന്നത് അത്ഭുതകരമായ കാര്യങ്ങളാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെങ്കിലും മന:പൂര്‍വ്വം പറയാതിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

Tags