Skip to main content
ന്യൂഡൽഹി

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ വിജിലന്‍സ് കോടതിക്ക് തീരുമാനമെടുക്കുന്നതിന് തടസ്സങ്ങളില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യവുമായി മുന്‍ ചീഫ് സെക്രട്ടറി പി.ജെ.തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച വിവരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

 

1991-92 കാലഘട്ടത്തില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് മുഖേന 15000 മെട്രിക് ടണ്‍ പാമോയില്‍ വിപണി വിലയേക്കാള്‍ കൂടുതല്‍ നല്‍കി സിവില്‍ സപ്പ്ലയ്സ് കോര്‍പറേഷന്‍ ഇറക്കുമതി ചെയ്തതാണ് കേസ്.

Tags