Skip to main content

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. നികുതിയിളവിന് വ്യവസ്ഥ ചെയ്യുന്ന ആദായനികുതി നിയമത്തിലെ 13(a) വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരത്തില്‍ നികുതിയിളവ് അനുവദിക്കുന്നത് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് കോടതി പറഞ്ഞു. 

 

ഇതുവരെ ഒറ്റ തെരഞ്ഞെടുപ്പില്‍പോലും മത്സരിക്കാത്ത 400ഓളം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതിയിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നേടി തഴച്ചുവളരുകയാണ് ഇത്തരം പാര്‍ട്ടികളെന്നും കമ്മീഷന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി അഭിപ്രായപ്പെട്ടിരുന്നു. 

Tags