ലോധ സമിതിയുടെ മിക്ക നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് ജൂലൈ 18-ന് പുറപ്പെടുവിച്ച ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.സി.സി.ഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി.
ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എ.എം ഖാന്വില്‍ക്കാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് മൂന്ന്‍ മാസം മുന്‍പ് പുറപ്പെടുവിച്ച വിധിയില്‍ മന്ത്രിമാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാരവാഹികള്‍ ആകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതടക്കം ലോധ സമിതിയുടെ മിക്ക നിര്‍ദ്ദേശങ്ങളും സ്വീകരിച്ചിരുന്നു. എന്നാല്‍, ഇത് നടപ്പിലാക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു ബി.സി.ഐ.ഐയുടെ നിലപാട്.
ലോധ സമിതി നിര്‍ദ്ദേശങ്ങള്‍ എന്ന് നടപ്പിലാക്കാന്‍ കഴിയുമെന്ന് എഴുതി നല്‍കാന്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് താക്കൂര്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു.