കാവേരി ജലം വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബംഗളൂരുവില്‍ ചൊവ്വാഴ്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. അക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
നഗരത്തില്‍ ദ്രുതകര്‍മ്മ സേനയുടെ തുടര്‍ച്ചയായ മാര്‍ച്ചുകള്‍ നടന്നതോടെ സമാധാന അന്തരീക്ഷം ഉടലെടുത്തു. ബുധനാഴ്ച മുതല്‍ സ്കൂളുകളും കോളേജുകളും തുറക്കുമെന്ന് ചൊവ്വാഴ്ച വൈകുന്നേരം പ്രഖ്യാപനമുണ്ടായി. ബസുകളും മെട്രോ റെയിലും വൈകുന്നേരം പ്രവര്‍ത്തനം നടത്തി.
പ്രധാന ഐ.ടി കമ്പനികള്‍ ബുധനാഴ്ച പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നഗരം എത്രയും പെട്ടെന്ന് പൂര്‍ണ്ണമായും സമാധാനപരമായും പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സിറ്റി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.