Skip to main content
ന്യൂഡല്‍ഹി

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജാര്‍ഖണ്ഡ് ഹൈക്കോടതി ഒക്ടോബര്‍ 31-നു ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ലാലു സുപ്രീം കോടതിയെ സമീപിച്ചത്.

 

സെപ്റ്റംബര്‍ 30 നാണ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 43 പേരെ സിബിഐ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. അഞ്ചു വര്‍ഷം തടവാണ് ലാലുവിന് ശിക്ഷ വിധിച്ചിരുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജഗനാഥ് മിശ്രക്ക് ആരോഗ്യകാരണങ്ങളാല്‍ സുപ്രീം കോടതി നേരത്തേ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. 

Tags