Skip to main content
ന്യൂഡല്‍ഹി

പോലീസ് കസ്റ്റഡിയിലുള്ളവര്‍ക്കും ജയിലിലുള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ഗുരുതരമായ കേസുകളില്‍ പ്രതിയായി അഞ്ചു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചിട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന്‍ വിലക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

 

അതേസമയം തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ മാത്രമെ വിലക്ക് ബാധകമാക്കാവു എന്നും  കമ്മീഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെടാതെ ജയിലില്‍ കഴിയുന്നവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ജനപ്രാതിനിധ്യനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ നിയമ ഭേദഗതി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ജയിലിലോ പോലീസ് കസ്റ്റഡിയിലോ കഴിയുന്നവര്‍ക്കു മത്സരിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയത്.

 

ഇതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച സത്യവാങ്മൂലം നല്‍കിയത്

Tags