Skip to main content
ന്യൂഡല്‍ഹി

delhi gang rapeദല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്‌.. പ്രതിയെ മൂന്ന് വര്‍ഷത്തെ തടവിനു ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കയക്കാന്‍ ബോര്‍ഡ്‌ ഉത്തരവായി. റിമാന്‍ഡ് കാലാവധിയും ശിക്ഷാകാലാവധിയില്‍ ഉള്‍പ്പെടും. ദല്‍ഹി കൂട്ടബലാല്‍സംഗക്കെസിലെ ആദ്യ വിധിയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്‌ ശനിയാഴ്ച വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് നല്‍കുന്ന പരമാവധി ശിക്ഷയാണിത്.

 

കഴിഞ്ഞ ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വച്ച് യുവതി ബലാല്‍സംഗത്തിനിരയായത്. പ്രതികളായ ആറു പേരില്‍ യുവതിയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്ന് പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതിയുടെ പ്രായം 17 വയസ്സായിരുന്നു. പിന്നീട് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതിനുശേഷമാണ് ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കണ്ടെത്തിയത്.

 

കേസിലെ മുഖ്യപ്രതിയായ രാംസിങിനെ കഴിഞ്ഞ മാര്‍ച്ചില്‍ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, കൂട്ടൂകാരായ പവന്‍ഗുപ്ത്, വിനയ് ശര്‍മ, അക്ഷയ് ഠാക്കൂര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.