നൈറോബി: പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി കെനിയന്‍ ജനത പോളിംഗ് ബൂത്തിലേക്ക്. പ്രധാനമന്ത്രി രേയ്ല ഒഡിങ്ങയും ഉപ പ്രധാനമന്ത്രി ഉഹുരു കേന്യട്ടയും തമ്മില്‍ വാശിയേറിയ മത്സരം നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോളിംഗ് ശക്തമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
അഞ്ചു വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് കലാപങ്ങളുടെ നിഴലില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വിധി കെനിയയുടെ രാഷ്ട്രീയ സാമ്പത്തിക ഭാവിക്ക് നിര്‍ണായകമാണ്. 2007 ല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ ഗോത്ര കലാപത്തില്‍ 1200 പേരോളം കൊല്ലപ്പെട്ടിരുന്നു. കെനിയയുടെ ജനാധിപത്യ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച സംഭവം സമ്പദ് വ്യവസ്ഥയേയും നിശ്ചലമാക്കിയിരുന്നു.