Salabharani

ഭംഗി കൂടിയവള്‍ റാണിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ പിന്നിലെ നിഗൂഢ ലക്ഷ്യം അങ്ങയെപ്പോലുള്ള ബുദ്ധിജീവികള്‍ കാണാതിരിക്കുന്നതാണ് കാലഘട്ടത്തിന്റെ ഗതികേട്. വരേണ്യവര്‍ഗ്ഗത്തെ ദളിതന്റെ മേല്‍  പ്രതിഷ്ഠിക്കുന്നതു പോലെ......

EMS

ആശയക്കുഴപ്പമാണെങ്കില്‍ അതു രോഗമാകാന്‍ സാധ്യതയുണ്ട്. സംശയം ദാമ്പത്യത്തില്‍ മാത്രമേ രോഗമായി മാറാന്‍ സാധ്യതയുള്ളൂ. ദാമ്പത്യം തന്നെ രോഗമാണെന്നല്ലേ ഇപ്പോള്‍ അവിടെയുള്ള പുരമോഗമനചിന്താഗതിക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.

breast

ഞാന്‍ ചിന്തയില്‍ നിന്നൊഴിവാക്കാന്‍ ശ്രമിക്കുന്തോറും മുല എന്നെ തുറിച്ചു നോക്കുന്നതുപോലെയാ തോന്നിയെ. അപ്പോ സ്വാഭാവികമായി ഞാനും തുറിച്ചു നോക്കിപ്പോകുമല്ലോ? ഒടുവില്‍ ഞാന്‍ കുഴഞ്ഞു സ്വാമിജി. എനിക്കിപ്പോ ധ്യാനം പഠിക്കണമെന്നില്ല. എനിക്ക് വന്ന അവസ്ഥയില്‍ തിരിച്ച് പോയാലും മതി. ഇപ്പോഴും മുലകള്‍ എന്നെ വേട്ടയാടുന്നു.

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു,ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കന്‍ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ സരസം പുരോഗമിക്കുക.

ക: ഓ, എടോ ഇപ്പോ താനാ വങ്കനായത്. എടോ ഞാൻ വംഗദേശത്തെയാണുദ്ദേശിച്ചത്. അവിടെ നമ്മടെ പാർട്ടി നേട്ടമുണ്ടാക്കീല്ലെ. ആരാ അതൊപ്പിച്ചുകൊടുത്തത്?

പ: അതു നമ്മുടെ യച്ചൂരി സഖാവല്ലേ.

Beaf

അപ്പോ നമ്മള്‍ അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഗോവധനിരോധനം ആവശ്യപ്പെട്ട് ഗോവധനിരോധന യജ്ഞം നടത്തി സംഘികളെ ഉന്മൂലനം ചെയ്യും. ശ്ശൊ!

EMS Naboothiripad

തെറ്റുകള്‍ ഉണ്ടാകാതെ അത് തിരുത്താന്‍ സാധ്യമാവില്ലല്ലോ.

മുൻകാലത്ത് ചുംബനത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരെയൊക്കെ മുൻകാലപ്രാബല്യത്തോടെ തിരിച്ചെടുക്കുമോ? പാർട്ടിയുടെ നേതാക്കൾ തമ്മിൽ തമ്മിലും അണികളുമായി ഒക്കെ ചുംബിക്കുമോ?

pinarayi vijayan and mv jayarajan

വസ്തുവിനെ പരമമായി വിഘടിച്ചാൽ പിന്നെ വസ്തുവില്ല. അപ്പോൾ നാറുന്നതും പരമെത്തിയാൽ പിന്നെ നാറ്റമില്ല. അതുകൊണ്ടായിരിക്കും വെറും നാറി എന്ന് വിളിക്കാതെ പരനാറി എന്ന പ്രയോഗം സെക്രട്ടറിയും പിന്നീട് ജ്ഞാനിയും സംസ്കൃതപണ്ഡിതനും കൂടിയായ ജയരാജനും നടത്തിയത്.

എ.കെ.ജിയുടെ വീടിന്റെ മുന്നിലുയര്‍ന്ന കരിങ്കൊടി കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിലെ ഒരു വൈരുദ്ധ്യാത്മക പ്രയോഗത്തിന്റെ ഭാഗമോ?!

ak antony

വിക്ഷേപിച്ച എല്ലാ ആദർശങ്ങളും ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിച്ച ആന്റണിയുടെ പുതിയ ന്യൂനപക്ഷാദർശോപഗ്രഹം ഏത് ഭ്രമണപഥത്തെയാണ്‌ ലക്ഷ്യം വെക്കുന്നത്?

എന്നും എക്കാലത്തും അച്യുതാനന്ദൻ വൈരുദ്ധ്യാത്മകത തന്നെയാണ് പ്രയോഗിച്ചുകൊണ്ടിരുന്നത്. ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് അങ്ങിനെയായിരിക്കും. പക്ഷേ യഥാർഥ കമ്മ്യൂണിസ്റ്റിനെ സാധാരണക്കാർക്ക് മനസ്സിലാവുകയില്ല.

saritha abdullakutty

"ഓർമ്മയില്ലേ പാവം ഭഗീരഥന്റെ തപസ്സിനാൽ താഴേക്ക് വരാമെന്നു സമ്മതിച്ച ഗംഗാദേവി. അന്ന് ഗംഗാദേവി പറഞ്ഞത് ഇതേ വാചകം. ഞാൻ വന്നാൽ എന്നെ ഭൂമിക്കു താങ്ങാനാവില്ലെന്ന്."

mohanlal blog

കഴിഞ്ഞ ദിവസം തന്റെ ബ്ലോഗില്‍ മോഹന്‍ ലാല്‍ ദൈവത്തിന് ഒരു കത്തെഴുതി. ദൈവം ഒരു മറുപടി കത്തെഴുതിയാല്‍. ആയിരുന്നെങ്കില്‍ ഈ ലക്കത്തില്‍ അതിഥിയായി ദൈവം!  

nayanar

"എടോ, വലതുപക്ഷ വീക്ഷണം അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാ. രണ്ടു കാര്യോം നടക്കും. കണ്ണില്ലാത്തവർക്ക് പാർട്ടിക്ക് കണ്ണ് സമ്മാനിക്കാനും പറ്റും, വലതുപക്ഷ വീക്ഷണവും അവസാനിക്കും."

ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ട് നടത്താവുന്ന ഒരു സാങ്കല്‍പ്പിക റിയാലിറ്റി ഷോയുടെ വ്യവസായ സാധ്യതകള്‍ എന്തായിരിക്കും?

തലസ്ഥാനത്തെ ബേക്കറി ജംഗ്ഷനില് ശാലിനിയുടെ കടയിൽ എം.ടി സിനിമാ സ്റ്റൈലിൽ ലാൻഡിംഗ് നടത്തിയത് തിരുവന്തപുരത്തുള്ള ജ്ഞാനപീഠക്കാർക്കൊരു പാരയോ?!

sarith s nair

മലയാള സമൂഹത്തിന്റെ ഒരേയൊരു നാണപ്പന്‍, എം.പി നാരായണ പിള്ള സരിത എസ്. നായരില്‍ കണ്ട ഒരു പദ്ധതി!

പഴയ പത്രം തനിനിറം ഇപ്പോഴുണ്ടായിരുന്നെങ്കില്‍  കേരളത്തിലെ മാധ്യമരാജാവായി വാഴുമായിരുന്നോ അതോ കട്ടയും പടവും മടക്കുമായിരുന്നോ?

ജാതി,മത,വർഗീയതയില്‍ കുളിച്ചും കുളിക്കാതെയും കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന കേരള രാഷ്ട്രീയ-സാമൂഹ്യാന്തരീക്ഷത്തില്‍ സരിതത്താത്രി അതിനെതിരെ ഒറ്റയാൾ വിപ്‌ളവം തന്നെയാണ് നയിച്ചിരിക്കുന്നത്!

Pages