മലയാളത്തിൽ അറുപതിലധികം ചിത്രങ്ങളിൽ അച്ഛനായും ചിറ്റപ്പനായും മുത്തച്ഛനായും അമ്മാവനായും മാടമ്പിയായും വ്യവസായപ്രമുഖനായുമൊക്കെ വേഷങ്ങൾ കെട്ടിയാടിയ കോട്ടയത്തുകാരൻ പി.കെ അബ്രഹാമിനെ ഓർക്കുന്നുണ്ടോ?
ഇന്ന്‍ കേരളത്തിൽ മുക്കിനും മൂലയിലും അവാർഡുകൾ നൽകുന്ന വീരന്മാരുടെ അവതാരപുരുഷനാകേണ്ടതായിരുന്നു ജോയ്‌സ്.
നമ്മുടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികളെല്ലാം കടലാസ്സില്‍ ഒതുങ്ങുന്നു. ഇവിടെ മിസോറമിലെ ഈ കൊച്ചു തൂരിയലില്‍ പ്രകൃതിയും എഞ്ചിനീയറിംഗും ശ്രുതിയും താളവും പോലെ ഇണങ്ങിനില്‍ക്കുന്നു.
നിസ്സാരപ്രശ്നങ്ങളെ ആവശ്യത്തിലധികം വലുതാക്കാൻ പ്രത്യേക മിടുക്കാണിവിടുത്തെ യുവത്വത്തിന്. ഇതായിരിക്കും പുതിയ ക്ഷുഭിത യൗവനങ്ങൾ.
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന്‍ വിളിക്കുന്നതു പോലെ ദില്ലിക്കും കിട്ടി ഈയിടെ ഒരു നല്ല വിളിപ്പേര്: ദിൽദാർ ദില്ലി
സിനിമയുടെ നെടുംശാലകളിൽ നിയോഗം പോലെ വന്നുവീണ ബേബി രാമു കാര്യാട്ടിന്റെ ചിത്രങ്ങളുടെ പിന്നണിയില്‍ അനിവാര്യഘടകമായിരുന്നു. ആ അനിവാര്യത എന്താണെന്നു മാത്രം ചോദിക്കരുത്.
അതിരാവിലെ വരുന്ന വാർത്തകൾ, പ്രതേകിച്ചും ഫോണ്‍മുഖേനയുള്ളത്, നല്ലതായിരിക്കില്ലെന്നൊരു വിശ്വാസം ഉള്ള ഒരാളാണ് ഞാൻ. അതൊന്നും ശരിയല്ല, അന്ധവിശ്വാസം ആണെന്നൊക്കെ ആർക്കു വേണമെങ്കിലും സമർഥിക്കാം. പക്ഷേ ഇന്നുരാവിലെ അത് പൂർണ്ണമായും ശരിയായി.
സാന്റോ കൃഷ്‌ണന്റെ ജീവിതം ഈസ്റ്റുമാന്‍ ഫലിമിലെടുത്ത ഒരു പുണ്യപുരാണചിത്രംപോലെ സംഭവബഹുലവും അത്ഭുകരവുമായിരുന്നു
കോടമ്പാക്കമില്ലാത്ത പത്രപ്രവര്‍ത്തനം അന്നും ഇന്നും മദ്രാസ് എന്ന ചെന്നൈ നഗരത്തിന് ഇല്ലെന്നുതന്നെ പറയാം. അങ്ങനെ ഞാനും ആ വാഗ്ദത്തഭൂമിയുടെ നരച്ച ഹൃദയത്തിലേക്ക് ഊളിയിട്ടു.