സ്നേഹം കൊണ്ട് സ്വയം സൃഷ്ടിച്ചെടുക്കുന്ന അനുഭവങ്ങളുടെ സമ്പന്നതയിലൂടെ മികച്ച മാതൃത്വം ഉണ്ടാകുന്നതിന് ചില നിദര്‍ശനങ്ങള്‍.
വർത്തമാനം ആസ്വദിക്കാൻ കഴിയാത്തവർക്ക് ഭാവിയെ ആസ്വദിക്കാൻ കഴിയുമോ? കഴിഞ്ഞ കാലത്തിന്റെ ഭാവിയല്ലേ ഇപ്പോൾ വ്യാകുലപ്പെടുന്ന വർത്തമാനം?
നിങ്ങളെ ഒരു ജീവനുള്ള ഒരു തൂണായി കണ്ടുനോക്കൂ. ചെറുതിലേ മുതൽ ഏറ്റ ചെറുതും വലുതുമായ മുറിവുകൾ അവിടെയുണ്ട്. ചിലത് പഴുത്തൊലിക്കുന്നതാകാം. ചിലത് വിങ്ങുന്നതാകാം. ഇങ്ങനെ മുറിഞ്ഞിരിക്കുന്ന വൃണങ്ങളുടെ മേലേ ചെറുതായി ഒരനക്കമുണ്ടാകുമ്പോഴുള്ള വേദന ആലോചിച്ചുനോക്കൂ. പേടി ഉണ്ടാക്കിക്കൊണ്ടിരുന്ന മുറിവുകൾ.
മംഗളമായ കർമ്മങ്ങളിൽ കാഴ്ചക്കാരായല്ല ക്ഷണിക്കപ്പെടുന്നവർ എത്തുന്നത്. ഒരു കല്യാണത്തിന് ക്ഷണിക്കപ്പെട്ടവർ ആരും വന്നില്ലെങ്കില്‍ എന്താകുമെന്ന് ഒന്നാലോചിച്ചു നോക്കുക.
ബോർഡിലെ എഴുത്ത് ഇതാണ്: ഇത് പൊതുവഴിയല്ല, ഇവിടെ മൂത്രമൊഴിക്കരുത്. പൊതുവഴിയാണെങ്കിൽ അവിടെ മൂത്രമൊഴിക്കാം എന്ന, ബോർഡ് വച്ച മലയാളിയുടെ ബോധത്തിൽ നിന്നാണ് ആ മലയാളി മറ്റ് മലയാളിയെ ഓർമ്മിപ്പിക്കുന്നത് ഇത് പൊതുവഴിയല്ലെന്ന്.
ഉള്ളിലുളള ചിന്തകളാണ് ശത്രുരൂപത്തിലുള്ളതെന്ന് തിരിച്ചറിയാൻ കഴിയാതെ പുറത്തെ ശത്രുവിനെ പരാജയപ്പെടുത്തി ആശ്വാസം കാണാൻ ശ്രമിക്കുകയാണ് പലരും പലപ്പോഴും.
ഇരുളും വെളിച്ചവും പോലെയാണ് സൂക്ഷിക്കലും പേടിയും. പക്ഷേ, പലപ്പോഴും നമ്മുടെ ഉള്ളിൽ നാം തന്നെ അറിയാതെ കയറിക്കൂടിയിട്ടുള്ള വിശ്വാസത്താൽ പേടിയെ സൂക്ഷിക്കലായി, ശ്രദ്ധയായി കാണുന്നു!
ഭാഷയിലെ ട്രാഫിക് പിഴവുകള്‍ റോഡുകളില്‍ പ്രദർശിപ്പിക്കുമ്പോഴുള്ള പരോക്ഷ അപകടങ്ങളെ കുറിച്ച് ...
ഇന്നും എന്നും കുളിര്‍മ്മയുള്ള ഒരു തണലായി നില്‍ക്കുന്ന ചില അധ്യാപകരുടെ വാങ്മയചിത്രങ്ങളിലൂടെ ഒരു ഗുരുവന്ദനം.
കൊടുക്കുക, വാങ്ങുക. മനുഷ്യസമുദായത്തിൽ പരസ്പരം എല്ലാവരും എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി. ഇതിൽനിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കുക സാധ്യമല്ല. എന്നിരുന്നാലും ചിലർക്ക് കൊടുക്കുന്നതിനേക്കാൾ താൽപ്പര്യം വാങ്ങുന്നതിനാണ്. എന്തുകൊണ്ടങ്ങനെ?
എലി ചത്താൽ ഉടൻ കാക്ക വന്നു തിന്നുന്നതുപോലെയാവണം നീ സാങ്കേതികത്വം വികസിപ്പിക്കേണ്ടത്. അതാണ് ആ കാക്കയിലൂടെ ഞാൻ നിന്നോടു പറയുന്നത്. ഏതു സാങ്കേതികവിദ്യ വേണമെങ്കിലും വികസിപ്പിക്കൂ. പക്ഷേ ഒന്നു കണ്ടെത്തുമ്പോൾ അതിന്റെ ഉപയോഗം കഴിഞ്ഞാൽ അത് മറ്റൊന്നിനായി ഉപയോഗിക്കപ്പെടണം.
സ്റ്റോക്ക്ഹോം സിന്‍ഡ്രോം എന്ന മാനസിക പ്രതിഭാസം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന്‍ ആധികാരികമായി പറയാന്‍ കഴിവുള്ള ജാന്‍ എറിക് ഓള്‍സണ് പക്ഷെ, ഇപ്പോഴും അറിയില്ല അതെങ്ങെനെയാണ് സംഭവിച്ചതെന്ന്.
"നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകളായി ജനിച്ചതുകൊണ്ട് ആ വ്യക്തിയുടെ മേല്‍ പ്രത്യേകിച്ച് അവകാശമൊന്നുമില്ല. വിശിഷ്ടമായ കഴിവുകളോടെയാണ് ഓരോരുത്തരും ജനിക്കുന്നത്. ഒരച്ഛനെന്ന നിലയില്‍ ആ കഴിവുകളെ വികസിപ്പിച്ച് സ്വയം വളരാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയെന്നതു മാത്രമാണ് അച്ഛന്റെ ഉത്തരവാദിത്വം."
ഡെറാഡൂണിലെ രജോ എന്ന ഇരുപത്തി ഒന്നുകാരിക്ക് ഭര്‍ത്താക്കന്മാര്‍ അഞ്ചാണ്. അഞ്ചു പേരും സഹോദരരുമാണ്. എങ്കിലും രജോക്ക് പരാതിയേതുമില്ലെന്ന് മാത്രമല്ല, മറ്റു സ്ത്രീകളെക്കാളും സ്നേഹവും കരുതലും ലഭിക്കുന്ന ഭാര്യയാണ് താനെന്ന്‍ ഉറച്ച വിശ്വാസവുമുണ്ട്.