thuravoor viswambharan, bharatha darsanam

ഏഴോളം വര്‍ഷമായി  നല്ലൊരു ശതമാനം മലയാളികളുടെ വീടുകളിലെ പ്രഭാത താളമായിരുന്നു പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ മാഷിന്റെ ശബ്ദം. അമൃത ടി വി പതിവായി കാണാത്തവര്‍ പോലും കേട്ടറിഞ്ഞ് രാവിലെ ഏഴരയക്ക് തുറവൂര്‍ മാഷിനെ കാത്തിരിക്കും.ജോലിയിലേര്‍പ്പെടുന്നവര്‍ ജോലിക്കിടയില്‍ ഒരു ശ്രദ്ധ ടി വിയുടെ ശബ്ദം കൂട്ടി വച്ച് മാഷിന്റെ വാക്കുകളിലേക്കാക്കും.

naushad

നൗഷാദ്, മൊബൈല്‍ നമ്പര്‍ 956 789 8885 .എറണാകുളം കാക്കനാട് ഇരുമ്പനം സ്വദേശി. നൗഷാദിനെ ഉച്ചയ്ക്ക് രണ്ടു വരെ വിളിച്ചാല്‍  തിരക്കിലായിരിക്കും.  വളരെ കാര്യമാത്രപ്രസക്തമായി സംസാരിക്കും. എന്നിട്ടു പറയും താനിപ്പോള്‍ ഇന്ന സ്ഥലത്ത് തെങ്ങിന്‍ മുകളിലാണെന്ന്.

kishori amonkar

ചെയ്യുന്ന ജോലി വൃത്തിയാകണം എന്ന ചിന്ത ചിലപ്പോൾ അപകടകരമാം വിധവും പ്രവർത്തിച്ചുകളയും. കാരണം ചെയ്യുന്നത് ശരിയാകുമോ അതോ പാളുമോ എന്ന ചിന്ത പ്രവൃത്തിയിലേർപ്പെടുമ്പോൾ അലട്ടും. ആ അലട്ടലിൽ നഷ്ടമാകുന്നത് സൂക്ഷ്മശ്രദ്ധയാണ്.

അവർ പറയുന്നത് വിദ്യാസമ്പന്നരുടെയും താത്വികവിശാദരരുടെയും ബുദ്ധിജീവികളുടെയുമടുത്താണ്. വൃത്തികേടുകളെ ഒഴിവാക്കാൻ ശ്രമിക്കുന്നവർക്ക് വൃത്തിയും വെടിപ്പും വേണം. വൃത്തികേടിനെ വൃത്തികേടുകൊണ്ടു നേരിടുന്ന കാഴ്ചയാണ് 24x7 ചാനലുകൾ നോക്കിയാലും നമ്മുടെ നിയമസഭയിലേക്കും പാർലമെണ്ടിലേക്കും നോക്കിയാലും കാണുന്നത്.

ആ യുവതിയുടെ പ്രകടമായ പിൻഭാഗ നഗ്നതയിൽ നിന്ന് ഒരു നിമിഷം കൊണ്ട് ആന്റണിയുടെ ഇടപെടൽ മറ്റുള്ളവരുടെയെല്ലാം സമീപനത്തെ മാറ്റി. അധിക്ഷേപമോ കുറ്റപ്പെടുത്തുന്ന ഒരു നോട്ടമോ പോലും ആരുടെ ഭാഗത്തു നിന്നും അവർക്കു നേരേയുണ്ടായില്ല.

yoga

യോഗാഭ്യാസം ശാരീരിക വ്യായാമത്തിനോ തടി കുറയ്ക്കാനോ അല്ലെങ്കിൽ ശരീര വടിവിനോ വേണ്ടിയല്ല എന്നുള്ളതിന്റെ   ഉത്തമ ഉദാഹരണമാണ് ഈ വീട്ടമ്മയനുഭവിച്ച തലവേദന പറഞ്ഞു തരുന്നത്.

ചെറുതെങ്കിലും സ്വാഗതാർഹമായ ചെറിയ മാറ്റങ്ങൾ പൊതു ഇടങ്ങളിൽ നോട്ടസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. അത്തരം കുഞ്ഞുമാറ്റങ്ങളെക്കുറിച്ചുള്ള ലൈഫ്ഗ്ലിന്റ് പരമ്പര.

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്താന്‍കൂടി വിലക്ക് ഏര്‍പ്പെടുത്തുന്ന ഈ ലോകത്തും സ്ത്രീകള്‍ ഏറെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നു എന്ന മിഥ്യാധാരണ വരുന്നതെങ്ങനെ?!

self respect

നാം കരുതുന്നത് നമുക്ക് വലിയ വൃത്തിയാണെന്നാണ്. എന്നാൽ നമുക്ക് ഏതു വൃത്തികെട്ട സ്ഥലത്തും കാര്യങ്ങൾ സാധിച്ച് മടങ്ങാനുള്ള മടിയില്ലായ്മയാണ് ഇവ്വിധം പൊതുസ്ഥലങ്ങൾ അഴുക്കാകാൻ കാരണം. അതിനു കാരണം വീട്ടിലെ ശീലങ്ങളും

ഈ ലോകത്ത് ആരു വിചാരിച്ചാലും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യമേ ഉള്ളു. മറ്റൊരാളെ ശരിയാക്കുക അല്ലെങ്കിൽ നമ്മൾ വിചാരിച്ചപോലെ നേരേയാക്കുക. 

respect

എന്തെങ്കിലും അൽപ്പം മായമോ കള്ളത്തരമോ കാണിച്ചില്ലെങ്കിൽ ഏതു സംരംഭവും വിജയിക്കില്ല എന്നത് തത്വശാസ്ത്രം പോലെ പ്രബലമായ വർത്തമാന സാഹചര്യത്തിലാണ് പാലിൽ  ഇത്തിരി അഴുക്കു വീണാൽ പോലും നഷ്ടം സഹിക്കാൻ ലൈലാ-ബഷീർ ദമ്പതിമാർക്ക് ഒരു മന:പ്രയാസവുമില്ലാത്തത്.

coconut crating

രാവിലെ ഒരു തേങ്ങ തിരുങ്ങിയാൽ അത്യാവശ്യം ഒന്നു വിയർക്കുവാനുള്ള വ്യായാമം ലഭ്യമാണ്. അത് താളാത്മകമായി ചെയ്യുകയാണെങ്കിൽ ആ തിരുങ്ങൽ യോഗയും ധ്യാനവുമായി മാറും. ചിരവപ്പുറത്തിരുന്നു തേങ്ങ തിരുങ്ങുന്നത് ശ്രദ്ധയും വർധിപ്പിക്കും.

മക്കളെ പഠിപ്പിക്കാന്‍ വീട് പണയം വെച്ച് ലക്ഷങ്ങള്‍ കൊടുക്കുമ്പോഴും അവരുടെ അച്ഛനമ്മമാരുടെ മുഖത്തെ ചിരി... കൂലി കൂട്ടാനുള്ള സമരപ്പന്തലില്‍ ക്യാമറ നോക്കി ചിരിച്ച നേതാക്കള്‍... മാലാഖമാരുടെ കൈ പിടിച്ചു നിര്‍വൃതിയടഞ്ഞവരുടെ ചിരി... എന്നാല്‍, ആ കൂട്ടത്തിലൊന്നും പെടുത്താന്‍ പറ്റാത്ത ഒരു ചിരിയിതാ.

പുരുഷന്മാരാൽ നിറഞ്ഞ കൂട്ടത്തെയാണ് ഈ യുവതി സാന്നിദ്ധ്യം പോലുമറിയിക്കാതെ നയിച്ചത്. പുരുഷൻമാർ ആശയക്കുഴപ്പത്താൽ നിന്ന് കറങ്ങിയപ്പോൾ നിമിഷ നേരം കൊണ്ടാണ് ഉരിയാടാതെ ഈ യുവതി അവർക്ക് തെളിച്ചം വരുന്ന വിധം പ്രവർത്തിച്ചത്. ഇതാണ് സ്ത്രീ ശക്തി.

boli and vermicilli

തിരുവനന്തപുരത്തെ ബോളിയും എറണാകുളത്തെ പാലടയും ചേര്‍ത്തുകുഴക്കുമ്പോള്‍ മനസ്സിലാക്കാവുന്നത് സമന്വയത്തിന്റെ രുചി, ഒപ്പം ഏതു മൗലികവാദത്തിന്റെയും അരുചിയും

സ്വതസിദ്ധമായുളള ചിരിയെ തമസ്കരിച്ച് സ്ഥാപനം നിശ്ചയിക്കുന്ന രീതിയിൽ പ്രത്യേക ഡിഗ്രികളിൽ കൈകൾ ഉയർത്തി തൊഴുത് നിശ്ചിത വീതിയിലും നീളത്തിലും ചിരിക്കാൻ ഒരു വ്യക്തി നിർബന്ധിതമാകുമ്പോൾ ആ വ്യക്തി ഓരോ ചിരിയിലൂടെയും സ്വയം നിഷേധിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുകയാണ്.

kj yesudas

യേശുദാസ് മലയാളിയുടെ ഓരോ നിമിഷത്തേയും അര നൂറ്റാണ്ടായി ഭംഗിയാക്കിക്കൊണ്ടിരിക്കുന്നു. അതിനാൽ യേശുദാസിനെന്തു ഭംഗി എന്ന ചോദ്യം അപ്രസക്തം. എന്നാൽ ഇപ്പോൾ അദ്ദഹം തലമുടിയിലും താടിയിലും പെയിന്റടി അവസാനിപ്പിച്ച് വെള്ള പുറത്തെടുത്തിരിക്കുന്നു.

women with broom

അജ്ഞാതനായ യുവാവ് കടന്നുപോകവെ തൂത്തുവാരുന്ന ചൂല് മറച്ചുപിടിച്ച, തലയില്‍ തട്ടമിട്ട, സ്ത്രീയുടെ കരുതലിലെ സ്നേഹവും നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയെന്ന യേശുദേവ സന്ദേശവും ആചാരങ്ങളിലെ അറിവും.

അച്ഛന്‍ മകന്റെ, മകന്‍ അച്ഛന്റെ എന്തിന് അപ്പൂപ്പന്റെ വരെ സുഹൃത്താകുന്ന മാജിക് നമുക്ക് കാണിച്ചു തന്നത് സോഷ്യല്‍ മീഡിയയാണ്. സൗഹൃദത്തിന്റെ ഈ ആഘോഷം പലരേയും പ്രത്യേകിച്ച്, വീട്ടിനുള്ളില്‍ പോലും ഒറ്റപ്പെട്ടുപോകുന്ന മധ്യവയസ്കരായ സ്ത്രീകളെ ഒട്ടൊന്നു ഉത്സാഹവതികളാക്കിയതായി കാണാം.

apsara hotel cherthala

ഒരു സാംസ്കാരിക കേന്ദ്രത്തിൽ സമയം ചെലവഴിക്കുന്ന അനുഭൂതിയും ആസ്വാദ്യതയുമാണ് അപ്‌സരയ്ക്കുള്ളിൽ നിൽക്കുമ്പോൾ. ഇവിടെ നിന്നു ഭക്ഷണം കഴിക്കുമ്പോൾ വയറുമാത്രമല്ല, മനസ്സും നിറയുന്നു. നല്ലരീതിയിൽ ജീവിച്ചാലും വിജയം കണ്ടെത്താൻ കഴിയുമെന്ന തത്വം വളരെ പ്രായോഗികമായി പ്രഖ്യാപിക്കുന്ന ചേർത്തലയിലെ അപ്‌സരാ ഹോട്ടലിനെ കുറിച്ച്.

Pages