തൃശ്ശൂരിൽ കല്യാൺ സാരീസിന്റെ മുന്നിൽ നടക്കുന്ന ഇരിക്കല്‍ സമരം മാദ്ധ്യമ അതിസാന്നിദ്ധ്യമുള്ള കേരളത്തിൽ അധികം ആരും അറിഞ്ഞിട്ടില്ല. കാരണം, കല്യാൺ മാനേജ്‌മെന്റും മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും മാദ്ധ്യമങ്ങളും തമ്മിലുളള വിശ്വാസം തകരുന്നതല്ല.
മതേതരത്വം പോലെ മമ്മൂട്ടിക്ക് വേണ്ടത് ഒരു മരേതരത്വ കാഴ്ചപ്പാടാണ്. അല്ലെങ്കിൽ കാണികളും കേൾവിക്കാരും അവർക്കിഷ്ടമുള്ള വിധമായിരിക്കും മമ്മൂട്ടിയുടെ മരഭേദ നിലപാടിനെ വ്യാഖ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുക.
ഭക്ഷണത്തിൽ പാകത്തിന് ഉപ്പ് ചേരുംപോലെ ജീവിതത്തിന്റെ സമസ്തമേഖലകളിലും ഇഴുകിച്ചേർന്ന് നിൽക്കേണ്ടതാണ് ഭാരതീയ സംസ്കാരത്തിൽ ആത്മീയത. ഉപ്പു കുറഞ്ഞാലും കൂടിയാലും രുചികേട്. ഇവിടെ രാജേഷിന്റെ കാര്യത്തിൽ ആ ഉപ്പു കുറഞ്ഞപ്പോൾ ഭാർഗ്ഗവറാമിന്റെ കാര്യത്തിൽ അത് വല്ലാതെ കൂടി.
മരണഭയത്തിൽ നിന്നും കുറ്റബോധത്തിൽ നിന്നുമൊക്കെ മനുഷ്യന് എങ്ങനെ മുക്തി നേടാമെന്നത് വളരെ ചെറിയ മുഹൂർത്തങ്ങളിലൂടെയാണ് ചരിത്രസന്ദർഭങ്ങൾ യഥാതഥമായി കോർത്തിണക്കി സിനിമയെന്ന കലയിലൂടെ ആറ്റൻബറോ കാട്ടിത്തന്നത്.
ആചാരങ്ങളില്‍ ബഹുമാനത്തെ കാണുന്നതിന് പകരം ചൂണ്ടുപലകകളായ ആചാരങ്ങള്‍ ചൂണ്ടിക്കാട്ടുന്ന അറിവിലേക്ക്, ബഹുമായ മാനങ്ങള്‍ കാണാനുള്ള ശേഷിയിലേക്ക്, ഉയരേണ്ടത് അനിവാര്യമായിരിക്കുന്നു. പരിസ്ഥിതി നാശം ഒഴിവാക്കാന്‍ സൃഷ്ടിയെ ബഹുമാനിക്കുന്ന വികസന സമീപനം വേണമെന്ന പ്രസ്താവനയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഓർമ്മിപ്പിക്കുന്നത് സ്വയരക്ഷയുടെ അവസാനത്തെ അവസരത്തെക്കുറിച്ചാണെന്നും അറിയേണ്ടിയിരിക്കുന്നു.
ബഹുമുഖ പ്രതിഭയായിരുന്ന എം.വി ദേവനുമായി തൊഴിലിന്റെ ഭാഗമായുണ്ടായ പരിചയം ആത്മബന്ധമായി വളര്‍ന്ന ഒരു പത്രലേഖകന്റെ ഈ അനുസ്മരണം ദേവനിലെ പച്ചമനുഷ്യനെ വരച്ചിടുന്നു.
സൂര്യനെല്ലി കേസില്‍ 2005-ലെ വിധിന്യായത്തിൽ ഒരിടത്തും ബാലവേശ്യ എന്ന പ്രയോഗം ജഡ്ജിയായിരുന്ന ആര്‍. ബസന്ത് നടത്തിയിട്ടില്ല. എന്നാൽ 2014-ലെ വിധിയെ ചൊല്ലി മാധ്യമങ്ങൾ നടത്തിയ ചർച്ച മുഴുവൻ ആ പ്രയോഗത്തിന്റെ അസ്ഥിരപ്പെടുത്തലാണെന്നുള്ളത് ഉത്‌ഘോഷിച്ചു കൊണ്ടായിരുന്നു. ഇല്ലാത്ത പ്രയോഗത്തെ അസ്ഥിരപ്പെടുത്തുന്ന കമ്പോള ഗൂഡാലോചനയില്‍ പങ്കെടുക്കുന്നവരേയും ഇരകളാകുന്നവരേയും കുറിച്ച്.
ബഹുവായ മാനം കാണുമ്പോഴാണ് ബഹുമാനം സംഭവിക്കുന്നത്. ബഹുമാനക്കാഴ്ച നഷ്ടമായതിനാലാണ് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനുകമ്പാ സമീപനം അർഹിക്കുന്നവർ മൈക്ക് വച്ചുകെട്ടി പരസ്പരം കടിച്ചുകീറുന്നത്.
ദൈവവുമായി അഭിമുഖത്തിന് ഇറങ്ങിത്തിരിച്ച ആസ്‌ട്രേലിയക്കാരി ഗെയിൽ ട്രെഡ്‌വെല്ലിന്റെ യാത്ര ജോൺ ബ്രിട്ടാസുമായുള്ള അഭിമുഖത്തിലെത്തിയിരിക്കുന്നു ഏറ്റവുമൊടുവിൽ. പ്രതിസ്ഥാന വീക്ഷണത്തിലോ വിമർശനാത്മകമായോ അല്ലാതെ ആ അഭിമുഖത്തിലേക്ക് നോക്കിയാൽ കാണുന്ന കാഴ്ചകൾ എന്തൊക്കെയാകും.
ദൃശ്യം പകര്‍ത്തിയത് കുടുംബത്തിന്റെ നിയമാവലികൾക്ക് പുറത്തുചാടിക്കൊണ്ട് കുടുംബത്തിന്റെ സുഖമനുഭവിക്കാൻ എരിപൊരികൊള്ളുന്ന മലയാളിയുടെ അവസ്ഥ. പ്രകടമായ സ്ത്രീവിരുദ്ധതയിലും ദൃശ്യത്തെ വിജയിപ്പിച്ചത് മലയാളിയുടെ ഈ അസുരക്ഷിതത്വ ബോധവും.
നിലമ്പൂര്‍ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കുന്നതിന് ദൃശ്യം സിനിമ ഉത്തേജനമായെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ്. ബലാത്സംഗത്തിന് പ്രേരകമായതെന്താണെന്ന ഉത്തരം കൂടി വേണമെങ്കിൽ ദൃശ്യം സിനിമയെക്കുറിച്ചുള്ള ചർച്ചയിലൂടെ കണ്ടെത്താൻ ശ്രമിക്കാവുന്നതാണ്. കാരണം ഈ സിനിമയുടെ നിർമ്മാതാക്കൾ നാം തന്നെയാണ്.
ദൃശ്യം സിനിമയിൽ നടന്ന കൊലപാതകം പോലെ ചില കൊലപാതകങ്ങളും ദൃശ്യം സിനിമയിലൂടെ നടന്നിട്ടുണ്ട്. സാമ്പത്തിക വിജയങ്ങൾക്കപ്പുറത്ത് കേരള സമൂഹത്തിന്റെ ചില വൻ പരാജയങ്ങളും ദൃശ്യം എന്ന സിനിമ നിശബ്ദമായിട്ടാണെങ്കിലും അതിശക്തമായി വിളിച്ചുകൂവുന്നു.
നിയമങ്ങളുടെ പുറത്തുപോവുകയും നിയമങ്ങൾക്കകത്തു നിന്നു കളിക്കുമ്പോൾ ഉണ്ടാകേണ്ട ഹരവും രസവും ഉണ്ടാകണമെന്ന് വിചാരിക്കുകയും ചെയ്യുമ്പോൾ പിഴക്കുന്ന ജീവിതത്തിന്റെ റിയാലിറ്റി സീരിയലായിരുന്നു ശശി തരൂരിന്റേയും സുനന്ദയുടേയും ജീവിതം.
സച്ചിൻ ഒരു സംസ്കാരത്തിന്റെയും അതിന്റെയടിസ്ഥാനത്തിലുള്ള ആചാരങ്ങളുടേയും അതിനെ പിൻപറ്റിയുള്ള ജീവിതത്തിന്റേയും വിജയമാണ്.
മാനിയയ്ക്ക് അടിമയാകുമ്പോൾ സ്വയം വിഡ്ഢികളാവുകയല്ലേയെന്ന് ഇന്ത്യൻ യുവത്വം ആലോചിക്കണം. കളിയോടുള്ള താൽപ്പര്യംകൊണ്ടല്ല, മറിച്ച് തങ്ങളിലെ വൈകാരികാവസ്ഥയെ ആരോ മോഷ്ടിച്ച് അമ്മാനമാടുന്നതിനെ തുടർന്നുണ്ടായ രോഗസമാനമായ അവസ്ഥ കൊണ്ടാണ് ഈ വികാരത്തിന് അടിമപ്പെട്ടുപോകുന്നത്.
മോഹൻലാൽ ആർദ്രത ബാക്കിവയ്ക്കുന്നു. തിലകൻ പ്രചണ്ഡതയും. വിപരീത മൂല്യങ്ങൾ പരസ്പരപൂരകങ്ങൾ ആകുന്നത് ഇവിടെയാണ്.
സച്ചിൻ എന്ന ആചാരം ആചാരമായി നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം അനാചാരവും അന്ധവിശ്വാസവും ആയി മാറിയ കാഴ്ചയുടെ പരിസമാപ്തിയാണ് വിടവാങ്ങൽക്കളിയിലൂടെ പ്രകടമായത്. ആ അനാചാരത്തിൽ ഒരു രാഷ്ട്രം മുഴുവൻ പങ്കെടുത്തു.
മധുരം, സൗമ്യം, ദീപ്തം എന്നത് സംഗീതത്തിന്റെ അന്തസത്തയാണ്, അനുശീലമാണ്. രാഘവന്‍മാഷിന്റെ സംഗീതത്തിലും ജീവിതത്തിലും മധുരവും സൗമ്യവും ദീപ്തവുമായ നിറക്കൂട്ടുകള്‍ നാം കാണുന്നു.
മേഖലയില്‍ ഇറാന്റെ വര്‍ധിക്കുന്ന സ്വാധീനം ഇസ്രായേലിന് സുരക്ഷാപരമായും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മതപരമായും യു.എസ്സിന് സാമ്പത്തികമായും ഒരു ദീര്‍ഘകാല ഭീഷണിയായി മാറുന്നു. സിറിയയെ വീഴ്ത്തി ഇറാനെ ഒതുക്കുക എന്നതാണ് യു.എസിന്റെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ലക്ഷ്യം.