living-logether

പതിനെട്ടുകാരനും പത്തൊമ്പത്കാരിക്കും ഒന്നിച്ചു താമസിക്കാമെന്ന ഹൈക്കോടതിയുടെ വെള്ളിയാഴ്ചത്തെ ഉത്തരവ് നിയമ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നിലവിലുള്ള സമ്പ്രദായങ്ങളുടെ നിഷേധത്തിലൂടെയും അരാചകത്വത്തിന്റെ പാതയില്‍ നടന്നുകൊണ്ടുമുള്ള ആധുനികോത്തര സമൂഹ രീതിയുടെ ഭാഗമായാണ് ഒന്നിച്ചുതാമസിക്കല്‍ ഇന്ത്യയിലും പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നത്.

kevin, media

കേരളത്തില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ വിവിധ തല്‍പരകക്ഷികള്‍ രംഗത്ത് വരുന്നു; രാഷ്ട്രീയ കക്ഷികളുള്‍പ്പെടെ. എല്ലാവരും ആ കൊലപാതകത്തെ നിലപാട്, സിദ്ധാന്തം, കാഴ്ചപ്പാട് എന്നിവയിലേക്ക് വലിച്ചുകെട്ടി തങ്ങളാണ് ശരി മറ്റുള്ളവര്‍ തെറ്റ് എന്ന് സ്ഥാപിക്കാനുള്ള ശ്രമാണ് നടത്തുന്നത്. ഇതിലൂടെ യഥാര്‍ത്ഥ കൊലപാതക കാരണവും, കൊലപാതകികളും രക്ഷപ്പെടുന്നു.

Mahatma Gandhi, Jawaharlal Nehru, Binoy Viswam

ബിനോയ് വിശ്വം, സി.പി.ഐ നേതാവ് എന്നതിനേക്കാള്‍ ബുദ്ധിജീവിയും ചരിത്രപണ്ഡിതനും കവിയും പത്രപ്രവര്‍ത്തകനുമൊക്കെയാണ്. സര്‍വ്വോപരി ശാന്തസ്വഭാവിയായി അറിയപ്പെടുന്ന മനുഷ്യനുമാണ്.  അദ്ദേഹം അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോടും വയലാര്‍ രവിയോടും ഒരു ചരിത്രപ്രസിദ്ധമായ അഭ്യര്‍ഥന നടത്തി.

Yesudas, Ram Nath Kovind, Social Media

ഏകാധിപതിക്ക് അടക്കി വാഴാന്‍ സമ്പൂര്‍ണ്ണമായും പാകമായ സാമൂഹ്യ അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍. വൈകാരികതയുടെ മൂര്‍ധന്യത്തില്‍  തീരുമാനമെടുക്കുന്ന പ്രകൃതമാണ് അത്. വൈകാരികമായി തീരുമാനമെടുക്കുമ്പോള്‍ അതിന് യുക്തിയുടെ പിന്‍ബലമുണ്ടാകില്ല. യുക്തിയുടെ പിന്താങ്ങില്ലാതെ എടുക്കുന്ന ഏതു തീരുമാനവും ദുരന്തത്തില്‍ കലാശിക്കും.

Yesudas, Ram Nath Kovind, Smriti Irani, Rajyavardhan Singh Rathore

യേശുദാസിന്റെ ജീവിതത്തില്‍ അനേക തവണ ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. അവയൊക്കെ അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ട്. ഇത്തവണത്തെ ദേശീയ പുരസ്‌കാരം അദ്ദേഹം മറ്റുള്ളവരെപ്പോലെ ബഹിഷ്‌ക്കരിച്ചിരുന്നുവെങ്കില്‍, അത് രാഷ്ട്രപതിയെയും അതിലൂടെ രാഷ്ട്രത്തെയും അപമാനിക്കലാവുമായിരുന്നു.

arabian-lifestyle

ദിവസവും മൂന്നു യുവതികളെ ഇയാള്‍ക്ക് വേണം. അവരുമായി ആട്ടവും പാട്ടും കഴിഞ്ഞാല്‍, അതില്‍ ഒരു യുവതിയുമായി ഇയാള്‍ കതകടയ്ക്കും. മറ്റു രണ്ടു യുവതികളെ ഇയാളുടെ കൂട്ടുകാരും ഉപയോഗിക്കും. ഒരു ദിവസം ഇവരുടെ വേതനത്തിന് മാത്രമായി ഇരുപത്തിയ്യായിരം റിയാല്‍ വേണം.

Mohammad Bin Salman Al Saud, purdah women

മതം വികാരത്തിലൂടെയല്ല സഞ്ചരിക്കേണ്ടത്. അതു വിചാരത്തിനുള്ളതാണ്. ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും ഭംഗിയുള്ളതാക്കുന്നതിനും ലയത്തിനും വേണ്ടിയുമുള്ളതാകണം മതം. ഇസ്ലാം മതത്തിന്റെ സൗന്ദര്യവും അതാണ്. എന്നാല്‍ ലയത്തിനു പകരം ഓരോ നിമിഷവും ഘര്‍ഷണത്തിന്റെ മുഹൂര്‍ത്തങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്.

elephant-smoking

പുകവലിക്കുന്ന ആനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കഴിഞ്ഞ ദിവസം കര്‍ണാടക വനം വകുപ്പാണ് ഈ അപൂര്‍വ്വ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാട്ടുതീയില്‍ കരിഞ്ഞു പോയ പുല്‍ക്കൂട്ടത്തില്‍ നിന്നും എന്തോ തുമ്പിക്കൈകൊണ്ട് പെറുക്കിയെടുത്ത് വായിലേക്ക് വച്ചതിനുശേഷം പുക പുറത്തേക്ക് വിടുന്ന കാട്ടാനയുടേതാണ് ദൃശ്യങ്ങള്‍.

mercy-killing

സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ വിശേഷിച്ചും ഭരണഘടനാ ബഞ്ചിന്റേതിന് ചില പൊതുസ്വഭാവം പ്രകടമാകുന്നുണ്ട്, സന്നദ്ധ സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും സമീപനം. ഇതൊക്കെ സംഭവിക്കുന്നത് പൊതുതാല്‍പ്പര്യ ഹര്‍ജികളിലൂടെ മാത്രം ലോകം അറിയുന്ന സന്നദ്ധ സംഘടനകളുടെ പരാതിയിന്മേലുള്ള തീര്‍പ്പുകളിലൂടെയാണ്.

mammootty-madhu

വിശപ്പിന്റെ പേരില്‍ മധു മരണശിക്ഷ ഏറ്റുവാങ്ങിയതിലൂടെ ഒരു സമൂഹത്തിന്റെ ഗുരുതര വിഷയം പൊതു സമൂഹമധ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിനെ റാഞ്ചിക്കൊണ്ടു പോകാനുള്ള ഇമേജ് വിശപ്പിന്റെ ആധിക്യത്തില്‍ നിന്നാണ് മരിച്ച മധുവിനെ അനുജനായി ദത്തെടുത്തു കൊണ്ടുള്ള മമ്മൂട്ടിയുടെ പ്രഖ്യാപനം.

fish-market

രണ്ടു പ്രസ്താവനകള്‍. ഒന്ന് ഫെബ്രുവരി അഞ്ചിന്   സുപ്രീം കോടതിയില്‍ നടന്നത്. രണ്ട് ഫെബ്രുവരി ആറിന് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് രണ്ട് അഭിഭാഷകരെ ഓര്‍മ്മിപ്പിച്ചു നിങ്ങളുടെ പെരുമാറ്റം മീന്‍ ചന്തയിലേക്കാള്‍ മോശമാണ് എന്ന്.

opticals

ഒരു കണ്ണട വാങ്ങണം എന്ന മോഹവുമായി ചെന്ന് കയറിയത് തിരുവനന്തപുരത്തെ ഏറ്റവും വല്യ ഒരു കണ്ണട കടയില്‍ ആയിരുന്നു.പുതിയ കണ്ണട വാങ്ങാന്‍ പോകുന്നതിന്റെ ആവേശത്തില്‍ 'കാശ് ഒരു പ്രശ്‌നമല്ല,കണ്ണിന്റെ ആരോഗ്യം ആണ് പ്രധാനം'' എന്ന് കടയിലെ പയ്യനോട് വച്ച് കാച്ചി.

 

beware-of-dog

'ബിവയര്‍ ഓഫ് ഡോഗ് സ് '. എന്നു വെച്ചാല്‍ പട്ടിയുണ്ട്, സൂക്ഷിക്കുക. പട്ടികളുള്ള ചില വീടുകളുടെ ഗേറ്റിലാണ് ഇവ്വിധം മുന്നറിയിപ്പ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇത്തരം മുന്നറിയിപ്പ് വച്ചിട്ടുള്ള ഗേറ്റുകളെല്ലാം ഉള്ളില്‍ നിന്ന് താഴിട്ടിട്ടുള്ള അവസ്ഥയിലാണ് പൊതുവെ കാണാറുള്ളത്.

Sreejith-strike

ഇതൊരു ശുഭസൂചനയായി കണക്കാക്കാം. പരസ്പരം തെറിപറയാനും, കളിയാക്കാനും, ഫോട്ടോയും പോസ്റ്റുകളും ഇടാനും മാത്രമല്ല നവമാധ്യമങ്ങള്‍ എന്ന് ഈ ഒരു നീക്കം തെളിയിക്കുന്നു. ശ്രീജിത്ത് വിഷയം കേരളത്തില്‍ ഒരു തുടക്കമാകട്ടെ... സമൂഹമാധ്യമങ്ങള്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാലത്തിന്.

rahul-modi

കുറേ സ്വപ്‌നങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടായിരുന്നു മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് പോയിട്ട്, അതിനെ സ്വപ്നങ്ങളായി  നിലനിര്‍ത്താന്‍ വരെ മോഡിക്ക് കഴിയുന്നില്ല. വലിയ മാറ്റങ്ങള്‍ മോഡിയിലൂടെ ജനം ആഗ്രഹിച്ചിരുന്നു. കരുത്തനായ നേതാവില്‍ നിന്ന് കേവലം പ്രാസംഗികന്‍ എന്ന തലത്തില്‍ മോഡിയെ കാണാന്‍ ജനങ്ങള്‍ തുടങ്ങിയിരിക്കുന്നു.

cyclone-ockhi

ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും  വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം  'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.

 minor boy and girl

വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് പുതിയ വാര്‍ത്തയല്ല. ഒരുപക്ഷെ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും ആകുമായിരുന്നു. എന്നാല്‍ ഇന്ന് വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡന കേസുകളില്‍ പ്രതിയാകുന്നതാണ് വാര്‍ത്ത.

kannur well old lady

കണ്ണൂരിലെ അമ്മൂമ്മയുടെ കിണറ്റിലിറക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിയ്ക്കുകയാണ്. പതിവ് പോലെ തന്നെ കൗതുകമായിരിക്കും ഈ വീഡിയോക്ക് ഇത്ര സ്വീകാര്യതലഭിക്കാന്‍ കാരണമായത്. എന്നാല്‍ കൗതുകത്തിനൊപ്പം അല്ലെങ്കില്‍ കൗതുകത്തിനെക്കാള്‍ ഈ കാഴ്ച്ച പലതും നമ്മോട് പറയുന്നുണ്ട്.

poem

സമകാലിക സാംസ്‌കാരിക രാഷ്ട്രീയ ഭൂമികയോടു കാലാവര്‍ത്തിയായി പ്രതികരിക്കുമ്പോഴെ ഒരു എഴുത്തുകാരനെ ആധുനികന്‍ എന്ന് വിളിക്കാനാവൂ. അത് ആന്തരികമായ ഒരു മുറവിളിയാകം..തികഞ്ഞ പൊട്ടിത്തെറിയാകാം...

male domination in amma

         
കുററകൃത്യം വിജയിക്കുന്ന ദൃശ്യം സിനിമയുടെ വിജയം മലയാളിയുടെ മലിനപ്പെട്ട മനസ്സിന്റെ എടുത്തുകാണിക്കലായിരുന്നു. എന്നാല്‍ തീയറ്ററുകളില്‍ വിജയം കണ്ടതിന്റെ പേരില്‍ അത്  വിജയമാതൃകയായി. ക്രമേണ അതു വിജയത്തിലേക്കുള്ള വഴിയായി. ആ വഴി തന്നെയാണ് നടി ആക്രമിക്കപ്പെടുന്നതു പുറത്താകും വരെ വന്‍ വിജയമായി പലരും ചലച്ചിത്ര ലോകത്ത് തുടര്‍ന്നത്.

Pages