കുഞ്ഞുന്നാളിൽ, കുട്ടികൾ ഭദ്രമായ കാഴ്ചകൾ കാണേണ്ടതിന്റേയും കേൾക്കേണ്ടതിന്റെയും പ്രസക്തിയെ കുറിച്ച്. അഥവാ അഭദ്രമായത് കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സർഗാത്മകമായി കുട്ടികളിൽ നിക്ഷേപിക്കാൻ ശ്രമിക്കേണ്ടത് മുതിർന്നവരുടെ കർത്തവ്യവുമാണെന്നും.
-
-
മെഡിറ്റേഷൻ, യോഗ എന്നിവയൊക്കെ കുഴപ്പമുള്ളവരുടെ കുഴപ്പങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ളതാണോ അതോ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ആരോഗ്യമാർഗ്ഗങ്ങളോ.
-
ഭാര്യ തന്നെ മനസ്സിലാക്കുന്നില്ലെന്ന് ഭര്‍ത്താവും അതേപോലെ തിരിച്ചും ചിന്തിക്കുമ്പോള്‍ ഭാര്യാഭർതൃബന്ധത്തിലുണ്ടാകുന്ന കശപിശകൾ ഊഹിക്കാവുന്നതേ ഉള്ളു. രണ്ടുകൂട്ടരും കിട്ടുന്ന അവസരങ്ങളെല്ലാമുപയോഗിച്ച് പരസ്പരം മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നു. അതനുസരിച്ച് ഉള്ളിലെ മുറിവും വലുതാകുന്നു. വേദനയുടെ ഇടവേളകളായി ഇവരുടെ ജീവിതം മാറുന്നു.
-
സൈബര്‍ ലോകം നമ്മുടെ സ്വകാര്യത മുഴുവന്‍ നശിപ്പിച്ചു എന്ന മുറവിളി ഒരു വശത്തു നടക്കുമ്പോള്‍ തന്നെ മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലും കുടുംബങ്ങള്‍ തന്നെ തങ്ങളുടെ സ്വകാര്യതയെ ഉത്സവമാക്കുന്നതൊരു കൗതുകക്കാഴ്ചയാണ്.
-
തന്റെ അപരാധത്തിൽ നിന്ന് രക്ഷപ്പെടാൻ, തനിക്ക് ശ്രദ്ധ കിട്ടാൻ, അതുവഴി തനിക്ക് ആശ്വസിക്കാൻ, സന്തോഷിക്കാൻ, ആരും കുറ്റപ്പെടുത്താതിരിക്കാൻ രക്ഷകനായോ രക്ഷകയായോ രോഗത്തെ കാണുന്ന ഓരോ ശ്രമത്തിലും പെടുന്നത് കെണിയിലും അപകടത്തിലും.
-
ഉള്ളിൽ നിന്ന് ദേഷ്യരൂപത്തിൽ പുറത്തുവരുന്നത് സ്വന്തം കുട്ടിയാണെന്നു കരുതുക. എന്നിട്ട് ശാഠ്യം പിടിക്കുന്ന കുട്ടിയെ തലോടുന്നതുപോലെ ആ ദേഷ്യത്തെ കാണുക. സ്വയം മോശക്കാരനായി കണ്ട് കുറ്റപ്പെടുത്താതിരിക്കുക. ദേഷ്യപ്പെട്ട് കുറച്ച് കഴിഞ്ഞേ പറ്റുകയുള്ളു തുടക്കത്തിൽ. അതു ധാരാളം. തുടങ്ങിവയ്ക്കുക.
-
ഭാര്യയോടുള്ള സ്നേഹം അവർക്ക് കൊടുക്കാതെ തന്റെ പക്കൽ വച്ചുകൊണ്ടിരിക്കുന്നതും ഒരു വൈകാരിക ഓഡിറ്റിംഗിന്റെ ഭാഷയില്‍ ഒരു ഓഡിറ്റിംഗ് പോരായ്മയാണ്! കുടുംബജീവിതത്തേയും വൈകാരികതയേയുമൊക്കെ ഓഡിറ്റിംഗ് കണ്ണിലൂടെ കാണുമ്പോള്‍ ...
-
ധൈര്യപൂർവ്വം അവരുടെ തോളിൽ തട്ടി വിളിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ഏതു പ്രായക്കാർക്കും. പക്ഷേ ഈ മുത്തച്ഛന്റെ കൈ അവരുടെ നേർക്ക് നീണ്ടതിനുശേഷം അവരുടെയടുത്തെത്തി എന്തു ചെയ്യണം എവിടെ തൊടണം എന്നറിയാതെ നന്നായി വിഷമിച്ചു...
-
സാറിന്റെയാ തീരുമാനം ഉഗ്രനായിരുന്നു എന്നിങ്ങനെയുള്ള പ്രശംസാ വാചകങ്ങൾ മിക്കപ്പോഴും ബോസ്സുമാർ കേൾക്കാറുണ്ട്. ഇതു സ്ഥിരമായി കേൾക്കുന്നവർ അൽപ്പം സൂക്ഷിക്കാവുന്നതാണ്. കാരണം അവർ നീതിയുക്തമല്ലാത്ത തീരുമാനമെടുക്കുന്ന സമയം അതിവിദൂരമല്ല.
-
ഇവിടെ, ഒരു ലിഫ്റ്റ് ഓപ്പറേറ്റർ, തന്റെ തൊഴിലിൽ കാണിച്ച ശ്രദ്ധയും, അതെങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയും, ആ ആശുപത്രിയിലെത്തുന്ന എത്ര മനുഷ്യർക്കാണു സമാധാനമുള്ള നിമിഷങ്ങൾ സമ്മാനിക്കുന്നത്?
-
സ്നേഹം കിട്ടുമ്പോൾ അത് സ്വീകരിക്കാൻ നാം അത് അറിയണം. സ്നേഹമാണ് ലഭിക്കുന്നത് എന്നറിയാത്തതു കൊണ്ടാണ് നിഷേധിക്കുന്നത്. എത്ര അടുപ്പമുള്ളവരായാലും സ്നേഹം ആവർത്തിച്ച് നിരസിച്ചാൽ അവരിലുണ്ടാവുന്ന വിഷമം സ്നേഹം തിരസ്ക്കരിക്കുന്നവരേക്കാൾ കൂടുതലാവും. സ്നേഹത്തെ തിരിച്ചറിയാൻ തടസ്സമായി നിൽക്കുന്ന ഒരു വൈറസിനെ കുറിച്ച്.
-
സ്ത്രീകള്‍ ഫീൽഡ് വർക്കിന് നിയോഗിക്കപ്പെടുന്നത് നല്ലതു തന്നെ. എന്നാൽ അവർ സ്ത്രീകളായതു കൊണ്ടാണ് നിയോഗിക്കപ്പെടുന്നതെന്നു വരുന്നത് പരോക്ഷമായ അപമാനിക്കൽ തന്നെയാണ്.
-
മറ്റുള്ളവരുടെ വസ്ത്രം അഴുക്കായാലും തന്റെ മുണ്ട് അഴുക്കു പറ്റാതിരിക്കണം എന്ന ഒരു ഇളം മനസ്സിലെ ചിന്ത ഇന്നും പൂന്തോട്ടവും വീടും വൃത്തിയാക്കിയിട്ടിട്ട് അതിഥികൾ പോലും വന്ന് അവിടം അഴുക്കാക്കാതിരിക്കാനുള്ള ശ്രദ്ധയായി നില്ക്കുന്നു.
-
നമ്മുടെ നാട്ടിലെ ഒരുപാട് അപ്പച്ചന്മാരും അമ്മച്ചിമാരും വീഴ്ചകളുടേയും മറവിരോഗത്തിന്റേയുമൊക്കെ ക്ലേശങ്ങൾ താണ്ടുന്നത് ഹോം നേഴ്സുമാരുടെ കരം പിടിച്ചാണ്. ഇക്കൂട്ടരൊരു ദിവസം പണിമുടക്കിയാൽ ഈ വൃദ്ധജനങ്ങൾ മുഴുവൻ ആയുസ്സു തീർന്നു കിട്ടാൻ പ്രാർത്ഥിച്ചു പോകും.
-
അവനവനെ മാത്രം സ്നേഹിക്കുകയും സ്വന്തം കഴിവിലും കാര്യശേഷിയിലും വളർച്ചയിലും മാത്രം അഭിരമിക്കുകയും ചെയ്യുന്നവർക്ക് അടുത്ത തലമുറയെപ്പോലും അംഗീകരിക്കാൻ ബുദ്ധിമുട്ടാവില്ലേ? കലാപ ഭൂമിയിലെ മനുഷ്യരുടെ സ്ഥിതിതന്നെയാണ് കലഹം നടക്കുന്ന വീട്ടിലെ കുഞ്ഞുങ്ങളുടേതും. അവരുടേതല്ലാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നവർ.
-
ഇന്ന് പലപ്പോഴും ഒരു കല്യാണത്തിൽ പങ്കെടുക്കുക എന്നാൽ ഒരു ദിവസം പോക്കാണ് എന്ന മട്ടിലാണ് നല്ലൊരു ശതമാനം ആൾക്കാരും പങ്കെടുക്കുക. എന്നാല്‍, തങ്ങളുടെ വീട്ടിലെ കല്യാണത്തിൽ പങ്കെടുക്കാൻ വരുന്നവർ ഊണ് കഴിക്കാതെ പോകണമെന്ന് ഇവര്‍ ആഗ്രഹിക്കുമോ?
-
'സ്വന്തമായി ഒരിടം' നേടിയ സ്ത്രീക്ക്, ഇന്ന് സമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യതയും കുടുംബത്തിനകത്തുള്ള മേൽക്കയ്യും അതിനു കഴിയാതെപോയ സ്ത്രീകളിൽ കടുത്ത നിരാശയും ചിന്താക്കുഴപ്പവുമുണ്ടാക്കുന്നുണ്ടെന്നു വേണം കരുതാൻ.
-
ഏറുകൊണ്ട് തിരിഞ്ഞുനോക്കാതെ പേടിച്ചോടിയ നായയേയാണ് ഒരാള്‍ പേടിച്ചതെന്നോർത്താല് അയാളിലെ പേടിയുടെ തോത് എന്താകും? ആ പേടി ഉയർത്തിയ ഭീതിയിൽ നിന്ന് രക്ഷപ്പെടാന്‍ നിരുപദ്രകാരിയായി നിന്ന നായയെ എറിയുന്ന പോലെയാണ് എല്ലാ അക്രമങ്ങളും സംഭവിക്കുന്നത്.
-
അന്നം കണ്ടിട്ടില്ലാത്ത മട്ടിൽ ഭക്ഷണം അകത്താക്കുമെങ്കിലും കാശ് കൊടുക്കേണ്ട പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ ടെക്കി പെങ്കൊച്ചുങ്ങൾ പഴ്സ് എടുക്കാൻ വിട്ടുപോകുന്ന മെഗാ സീരിയൽ മറവിക്കാരാണ്.
-
ചെരിപ്പൂരിയിട്ട് ഡ്രൈവ് ചെയ്യുന്നവർ ധാരാളമാണ്, വിശേഷിച്ചും ദീർഘദൂര ഡ്രൈവിംഗിലേർപ്പെടുമ്പോൾ. എന്നാൽ അതിൽ വൻ അപകടം പതിയിരിപ്പുണ്ട്.