ഒരു രക്ഷയുമില്ലാത്ത തള്ള്; 'കുട്ടിമാമ'യുടെ ട്രെയിലര്‍ വന്നു

Glint Desk
Thu, 25-04-2019 07:10:28 PM ;

 kuttimama trailer

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കുട്ടിമാമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ പൃഥ്വിരാജ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ വി.എം വിനുവാണ്.

 

തമാശയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് കുട്ടിമാമ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. മീര വാസുദേവ് വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

 

Tags: