ലൂസിഫറിന് മികച്ച പ്രതികരണം; ആദ്യദിനം നേടിയത് 14 കോടി

Glint Desk
Sat, 30-03-2019 05:25:31 PM ;

 lucifer

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. കേരളത്തില്‍ ആദ്യദിനം 1700 -ല്‍ അധികം ഷോകളാണ് ലൂസിഫര്‍ കളിച്ചത്. അതുവഴി ആറു കോടി എണ്‍പത്തിയെട്ടു ലക്ഷം രൂപയയുടെ കളക്ഷനാണ്  ലൂസിഫര്‍ നേടിയത്. ലോകമെമ്പാടുമുള്ള കണക്കെടുത്താല്‍ 14 കോടി രൂപയോളമാണ് അദ്യദിനത്തിലെ ആകെ കളക്ഷന്‍.

 

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. മാത്രമല്ല ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത് മികച്ച താരങ്ങളും. ഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് തുടങ്ങിയവരും അണിനിരക്കുന്നു.

 

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

 

Tags: