'വാരിക്കുഴിയിലെ കൊലപാതക'ത്തിന്റെ ട്രെയിലര്‍ വന്നു

Glint Desk
Fri, 01-02-2019 07:14:11 PM ;

രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതക'ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഒരു ത്രില്ലറാണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടര്‍ന്നുള്ള തുരുത്തിലെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

 

യുവതാരം അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലാല്‍, നെടുമുടി വേണു തുടങ്ങിയ താരങ്ങളും പ്രധാനവേഷങ്ങളിലെത്തുന്നു. ഫെബ്രുവരി 22ന് സിനിമ തിയേറ്ററുകളിലെത്തും.

Tags: