പുതുവർഷത്തിൽ ഇത്ര ആഘോഷിക്കാനെന്തിരിക്കുന്നു

Glint Desk
Mon, 01-01-2024 04:15:15 PM ;
എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരുപ്രതിഭാസമാണ് പുതുവത്സര ആഘോഷം .എന്താണ് പുതുവർഷത്തിൽ ഇത്രയധികം മതിമറന്ന് ആഘോഷിക്കാൻ ഉള്ളത് എന്ന് ആലോചിക്കുന്നവർക്ക് പിടികിട്ടില്ല. ആഘോഷം മിക്കപ്പോഴും ഭ്രാന്തിന്റെ തലത്തിലേക്ക്
മാറുന്നു. ഇത് പലപ്പോഴും സാമൂഹിക ദുരന്തങ്ങൾക്ക് പോലും വഴിവയ്ക്കുന്നു. ഇത് മുൻകൂട്ടി കണ്ടു സർക്കാരുകൾ തീവ്ര മുൻകരുതലുകൾ എടുക്കുന്നു .ചില ആഘോഷങ്ങൾക്ക് വിലക്കുപോലും ഏർപ്പെടുത്തുന്നു. കാരണം അത്രയ്ക്ക് ജനങ്ങൾ പലയിടത്തും എത്തുന്നു. ചിലപ്പോൾ ചെറിയ ആശയക്കുഴപ്പങ്ങൾ പോലും അവിടെ നിയന്ത്രണാധിതമായ സാഹചര്യത്തെ സൃഷ്ടിക്കും. പുതുവത്സരാഘോഷം ഇത്ര ഭ്രാന്തിന്റെ തലത്തിലേക്ക് മാറുന്നതിന്റെ കാരണം മാധ്യമങ്ങളാണ്. വിശേഷിച്ചും ചാനലുകൾ. കാരണം പ്രേക്ഷകരുടെ എണ്ണം കൂടുന്ന അവസരങ്ങളിൽ ചാനലുകൾക്ക് പരസ്യ വരുമാനത്തിന്റെ ചാകരയാണ് .ഈ ചാകര വാരണമെങ്കിൽ പ്രേക്ഷകർ തങ്ങളുടെ ചാനലിന്റെ മുമ്പിൽ കുത്തിയിരുന്നേ മതിയാകൂ. അതിനുവേണ്ടി വമ്പൻ പ്രചാരണ പദ്ധതികളാണ് ഡിസംബർ മാസം തുടങ്ങുമ്പോൾ തന്നെ ചാനലുകൾ തുടങ്ങുന്നത് .ചാനലുകളിലെ തന്നെ യുവ റിപ്പോർട്ടർമാരെ ഫീൽഡിൽ ഇറക്കിയാണ് ഇത്തരം പ്രചരണ പരിപാടികൾ വാർത്ത എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്നത്. ഇതു മുൻകൂട്ടി കണ്ടു കൊണ്ടാണ് ടെലിവിഷനിലൂടെ പുതുവത്സരത്തെ ആഘോഷത്തോടെ സ്വീകരിക്കുന്നു എന്ന് പറയാൻ യുവതി യുവാക്കൾ പല പ്രധാന കേന്ദ്രങ്ങളിലും എത്തിപ്പെടുന്നതും. സംസ്ഥാന സർക്കാരിനും ഇതോടൊപ്പം കേരള സംസ്ഥാന സർക്കാരിനും ഇതോടൊപ്പം ഒരു ചാകരയുണ്ട്. ഓണവും വിഷവും ക്രിസ്തുമൊക്കെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മദ്യം വിൽക്കപ്പെടുന്നതും പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട്. സംസ്ഥാന സർക്കാരിൻറെ ഖജനാവിലേക്ക് കാശെത്തിക്കാനും ചാനലുകളുടെ വരുമാനവർദ്ധനയ്ക്കുവേണ്ടിയും ഒരു സമൂഹം ഇരയാക്കപ്പെടുന്നതിന്റെനിമിഷങ്ങളാണ് പുതു വർഷത്തലേന്ന് അരങ്ങേറുന്നത്

Tags: