ഇതുപോലെ കളിച്ചിട്ട് നാട്ടിലേക്ക് വരാമെന്ന് കരുതണ്ട; അര്‍ജന്റീനിയന്‍ പരിശീലകനെതിരെ മറഡോണ

Glint Staff
Mon, 18-06-2018 03:39:34 PM ;

Diego Maradona

അര്‍ജന്റീന പരിശീലകന്‍ ജോര്‍ജ് സാംപോളിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ. ഐസ് ലന്റിനെതിരായ മത്സരത്തില്‍ പ്രയോഗിച്ചതുപോലുള്ള തന്ത്രമാണ് ഇനിയുള്ള കളിയിലും ഉപയോഗിക്കുന്നതെങ്കില്‍ സാംപോളിയ്ക്ക് അര്‍ജന്റീനയിലേക്ക് മടങ്ങിവരാനാകില്ല. കഴിഞ്ഞ കളിയില്‍ ഒരു നല്ല നീക്കം പോലും അര്‍ജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായില്ല. വേണ്ടത്രമുന്നൊരുക്കങ്ങള്‍ നടത്താതെയാണ് ഐസ്‌ലന്റിനെ നേരിട്ടതെന്നും മറഡോണ പറഞ്ഞു.

 

 

ഐസ് ലന്റ്‌ താരങ്ങള്‍ എല്ലാവരും ആറടിക്കു മുകളില്‍ ഉയരമുള്ളവരാണ്. കോര്‍ണറുകളൊക്കെ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചു.  പരിശീലകന്റെ തന്ത്രങ്ങളാണ് കളിയില്‍ പരാജയപ്പെട്ടതെന്നും കളിക്കാരെ കുറ്റപ്പെടുത്തിന്നില്ല എന്നും മറഡോണ വ്യക്തമാക്കി. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഐസ്ലന്റിനോട് അര്‍ജന്റീന 1-1 ന് സമനില വഴങ്ങിയതാണ് മറഡോണയെ ചൊടിപ്പിച്ചത്.

 

 

Tags: