തമിഴിന് പിന്നാലെ അയ്യപ്പനും കോശിയും തെലുങ്കിലേക്ക്

Glint Desk
Wed, 18-03-2020 04:53:26 PM ;

തമിഴിന് പിന്നാലെ അയ്യപ്പനും കോശിയും തെലുങ്കിലേക്ക്. അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ അലവൈകുണ്ഡപുരമുലു ചിത്രത്തിന്റെ നിര്‍മ്മാതാവ് സൂര്യ ദേവര നാഗവംശിയാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും നിലവില്‍ പുറത്തു വന്നിട്ടില്ല. 

ചിത്രത്തിന്റെ തമിഴ് റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയത് ആടുകളം, ജിഗര്‍തണ്ഡ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച കതിരേശന്‍ ആണ്. ഈ ചിത്രത്തിന്റെയും മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ഇതിനെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

അനാര്‍ക്കലിക്ക് ശേഷം സച്ചി-പൃഥ്വിരാജ്-ബിജുമേനോന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ കഥയാണ് ചിത്രം പറഞ്ഞത്. 

Tags: