ഒരു വര്‍ഷത്തിന് ശേഷം സൂപ്പര്‍താര ചിത്രം; ബിഗ് റിലീസുമായി ദ പ്രീസ്റ്റ്

Glint desk
Thu, 11-03-2021 11:21:03 AM ;

മമ്മൂട്ടി ഒന്നര വര്‍ഷത്തിന് ശേഷം തിയറ്റര്‍ സ്‌ക്രീനുകളിലെത്തുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം തിയറ്ററുകളിലെത്തി. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമ കൂടിയാണ് ദി പ്രീസ്റ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇല്യുമിനേഷന്‍സുമാണ് നിര്‍മ്മാണം.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ കൊവിഡിനിടെ പൂര്‍ത്തിയായ രണ്ടാമത്തെ ചിത്രവുമാണ് ദ പ്രീസ്റ്റ്.

Tags: