തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോക്ക് അനുമതി ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ സിനിമാ മേഖല കടുത്ത പ്രതിസന്ധിയില്‍ ആണെന്നും നിലവില്‍ ഇറങ്ങിയ സിനിമകള്‍ക്ക് പോലും കളക്ഷന്‍ ഇല്ലെന്നും ഫിലിം ചേമ്പറും നിര്‍മ്മാതാക്കളും പറയുന്നു. നാളെ മുതല്‍ നടത്താനിരുന്ന റിലീസുകള്‍ നിലവില്‍ മാറ്റിവെച്ചു. വിനോദ നികുതിയിലെ ഇളവ് മാര്‍ച്ച് 31ന് ശേഷവും വേണമെന്നും ആവശ്യപ്പെട്ടു.
സെക്കന്‍ഡ് ഷോക്കാണ് കുടുംബ പ്രേക്ഷകര്‍ വരുന്നതെന്നും അതിനാല്‍ തന്നെ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് അമ്പത് ശതമാനമെങ്കിലും ആളുകള്‍ക്ക് അനുമതി നല്‍കി ഷോ അനുവദിക്കണമെന്നും സംഘടനകള്‍ ആദ്യം മുതല്‍ ആവശ്യപ്പെട്ടിരുന്നു.
മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ പ്രാധാന്യം നേടിയ ദ പ്രീസ്റ്റിന്റെ റിലീസിലും ആശയക്കുഴപ്പം തുടരുകയാണ്. മാര്‍ച്ച് 4ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.
കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകള്‍ തുറന്നത് നിബന്ധനകള്‍ക്കു വിധേയമായിട്ടായിരുന്നു. 50 ശതമാനം പ്രവേശനത്തിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തന സമയത്തിലും നിബന്ധമ ഉണ്ടായിരുന്നു. ഇതനുസരിച്ച് മൂന്ന് പ്രദര്‍ശനങ്ങളാണ് ഒരു സ്‌ക്രീനില്‍ പരമാവധി നടത്താന്‍ സാധിക്കുക. ബിഗ് റിലീസുകള്‍ തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തോടെ മലയാള സിനിമാ റിലീസ് സംബന്ധിച്ച് ഒരു പുതിയ സാഹചര്യമാണ് ഉരുത്തിയിരുന്നത്.