കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി, വണ്‍ ടീസര്‍

Glint desk
Mon, 07-09-2020 05:35:06 PM ;

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന വണ്ണിന്റെ മൂന്നാമത്തെ ടീസര്‍ പുറത്ത്. മമ്മൂട്ടിയുടെ 69-ാം പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തുവിട്ടത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. 

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍. വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം. നിഷാദ് ആണ് എഡിറ്റിംഗ്.

ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്‍, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, മാത്യു തോമസ്, സുധീര്‍ കരമന, സംവിധായകന്‍ രഞ്ജിത്ത്, മാമുക്കോയ, ശ്യമ പ്രസാദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍, അര്‍ച്ചന മനോജ് തുടങ്ങിയവരാണ് വണ്ണിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags: