ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കൊവിഡ് സ്ഥിരീകരിച്ചു

Glint desk
Sun, 06-09-2020 04:58:33 PM ;

ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അര്‍ജുന്‍ അറിയിച്ചു.

''കൊറോണ പൊസിറ്റീവായ വിവരം നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് കുഴപ്പൊന്നുമില്ല. ലക്ഷണങ്ങളും ഉണ്ടായില്ല. ഡോക്ടര്‍മാരുടെയും അധികാരികളുടെയും ഉപദേശപ്രകാരം ഞാന്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് ഞാന്‍ എല്ലാവര്‍ക്കും മുന്‍കൂട്ടി നന്ദി പറയുന്നു. വരു ദിവസങ്ങളില്‍ എന്റെ ആരോഗ്യത്തെ കുറിച്ച് നിങ്ങളെ അറിയിക്കും. അസാധാരണമായ കാലമാണ്. മനുഷ്യരാശി ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വസമുണ്ട്''എന്നാണ് അര്‍ജുന്റെ പോസ്റ്റ്.

Tags: