ആടൈ റീമേക്കില്‍ നായികയാകാന്‍ ശ്രദ്ധ കപൂര്‍

Glint desk
Thu, 13-08-2020 05:05:59 PM ;

അമല പോള്‍ നായികയായ ആടൈയുടെ ഹിന്ദി റീമേക്കില്‍ നടി ശ്രദ്ധ കപൂര്‍ നായികയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആടൈയുടെ ഹിന്ദി റീമേക്കിനായി ശ്രദ്ധയെ സമീപിച്ചതായും അടുത്ത മാസത്തോടെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആടൈയുടെ സംവിധായകന്‍ രത്‌ന കുമാര്‍ തന്നെയാണ് ഹിന്ദി റീമേക്ക് ഒരുക്കുന്നതായുള്ള വിവരം പുറത്തു വിട്ടത്. 

നേരത്തെ ആടൈ റീമേക്കില്‍ നടി കങ്കണ റണൗട്ടിനെ നിശ്ചയിച്ചു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. തമിഴ്‌നാട്ടില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ആടൈ എത്തിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് അരുണ്‍ പാണ്ഡ്യന്‍ ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ മുംബൈയിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Tags: