സുശാന്തിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ കുറ്റവാളിയായി ചിത്രീകരിക്കുന്നു; പരാതിയുമായി റിയ സുപ്രീംകോടതിയില്‍

Glint desk
Mon, 10-08-2020 05:57:17 PM ;

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ തന്നെ കുറ്റവാളിയെന്നപോല്‍ വിചാരണ ചെയ്യുന്നുവെന്ന പരാതിയുമായി നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബര്‍ത്തി സുപ്രീംകോടതിയില്‍. ഇത് രണ്ടാം തവണയാണ് റിയ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്. 2ജി സ്‌പെക്ട്രം അഴിമതിയെയും തല്‍വാര്‍ കൊലപാതകത്തെയും കുറിച്ച് പരാമര്‍ശിച്ചാണ് റിയ പരാതി നല്‍കിയിരിക്കുന്നത്. ഇരു കേസുകളിലും മാധ്യമങ്ങള്‍ പ്രതികളെ നിശ്ചയിച്ചു കുറ്റവാളികളായി മുദ്ര കുത്തി. എന്നാല്‍ അവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി. 

സുശാന്തിന്റെ പണം റിയ അപഹരിച്ചിട്ടുണ്ടെന്ന് സുശാന്തിന്റെ അച്ഛന്‍ കെ.കെ സിങ് നല്‍കിയ പരാതിയില്‍ റിയയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 8 മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.

Tags: