രാജമൗലിക്ക് കൊവിഡ്; വീട്ടില്‍ ക്വാറന്റൈനിലെന്ന് സംവിധായകന്‍

Glint desk
Thu, 30-07-2020 11:19:25 AM ;

സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജമൗലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണെന്നും സംവിധായകന്‍ പറയുന്നു.

കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായി. എങ്കിലും ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. തുടര്‍ന്ന് ബുധനാഴ്ച കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. വീട്ടില്‍ ക്വാറന്റൈനില്‍ തുടരാനാണ് തന്നോടും കുടംബത്തോടും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Tags: