ബോളിവുഡ് താരം സാറാ അലിഖാന്റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Glint desk
Tue, 14-07-2020 11:21:46 AM ;

ബോളിവുഡ് നടി സാറാ അലി ഖാന്റെ ഡ്രൈവറിന് കൊവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. താനും കുടുംബാംഗങ്ങളും പരിശോധനയ്ക്ക് വിധേയരായെന്നും എല്ലാവരുടെയും ഫലം നെഗറ്റീവ് ആണെന്നും സാറ പറയുന്നു. ഡ്രൈവറെ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചന്‍ മുംബൈ നാനാവതി ആശുപത്രിയില്‍ ചികില്‍സയിലും മറ്റുള്ളവര്‍ വീട്ടില്‍ ക്വാറന്റൈനിലും കഴിയുകയാണ്.

Tags: