ഇബിലീസിന് ശേഷം രോഹിത്തിന്റെ 'കള'; നായകന്‍ ടോവിനോ

Glint desk
Sat, 11-07-2020 12:52:47 PM ;

ഇബിലീസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടോവിനോ തോമസാണ് നായകന്‍. ഇബിലീസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ബാലന്‍ വക്കീല്‍, ഫോറന്‍സിക്, പ്രീസ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഖില്‍ ജോര്‍ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യദു പുഷ്‌കരന്‍, രോഹിത് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ ടോവിനോ തന്നെയാണ്. 

Tags: