വിദ്യാ ബാലന്റെ ശകുന്തളാദേവി ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു

Glint desk
Sat, 16-05-2020 11:57:55 AM ;

കൊറോണവൈറസ് പ്രതിസന്ധി സിനിമാ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുകയാണ്. മലയാളിയായ അനു മോഹന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശകുന്തളാ ദേവി ആമസോണില്‍ റിലീസിനൊരുങ്ങുന്നു. വിദ്യാ ബാലനും സാനിയ മല്‍ഹോത്രയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഇന്ത്യയുടെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതം പറയുന്ന ചിത്രമാണിത്. വലിയ മേക്കോവറിലാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വിദ്യാ ബാലന്റെ ആരാധകര്‍ വളരെ അധികം കാത്തിരുന്ന ചിത്രമായിരുന്നു ശകുന്തളാ ദേവി. ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് വിദ്യാ ബാലന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയും പ്രധാന വേഷത്തിലെത്തുന്ന ഗുലാബോ സിതാബോ എന്ന ചിത്രവും ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. 

മലയാളത്തില്‍ ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസ് പ്രഖ്യാപിച്ചത് വളരെ അധികം വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. 

Tags: