അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പില്‍ അയ്യപ്പനാവാന്‍ ബാലകൃഷ്ണ, കോശിയാവാന്‍ റാണ

Glint desk
Fri, 27-03-2020 11:50:56 AM ;

പൃഥ്വിരാജ്-ബിജു മേനോന്‍-സച്ചി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തെലുങ്കിലും ഒരുങ്ങാന്‍ പോവുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബിജു മേനോന്‍ അപതരിപ്പിച്ച അയ്യപ്പന്‍ നായരുടെ വേഷത്തില്‍ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്റെ വേഷത്തില്‍ റാണ ദഗ്ഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

ചിത്രത്തിന്റെ തമിഴ് റീമേക്കിനുള്ള അവകാശം നിര്‍മ്മാതാവ് കതിര്‍സേനന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ താരങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തു വിട്ടിട്ടില്ല. എന്നാല്‍ പൃഥ്വിരാജിന്റെ വേഷത്തില്‍ ധനുഷും ബിജു മേനോന്റെ വേഷത്തില്‍ വിജയ് സേതുപതിയും അഭിനയിയ്ക്കുമെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ബിജു മേനോന്‍-സച്ചി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. തീയേറ്ററുകളില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്. 

Tags: