സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സഹായം നല്‍കി താരങ്ങള്‍

Glint desk
Tue, 24-03-2020 04:25:06 PM ;

കൊറോണവൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായ ധനം നല്‍കി താരങ്ങള്‍. രജനീകാന്ത് 50ലക്ഷം രൂപയും വിജയ് സേതുപതി 10 ലക്ഷം രൂപയും ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് നല്‍കിയതായി പി.ആര്‍.ഒ ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. 

നേരത്തെ ശിവകുമാര്‍, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, പ്രകാശ് രാജ്, പാര്‍ത്ഥിപന്‍, മനോ ബാല എന്നിവരും ഫെഫ്‌സിക്ക് സഹായ ധനം കൈമാറിയിരുന്നു. 10ലക്ഷം രൂപയാണ് ശിവകുമാറും മക്കളായ കാര്‍ത്തിയും സൂര്യയും കൈമാറിയത്. ഫെഫ്‌സിയുടെ പ്രസിഡന്റ് ആര്‍.കെ സെല്‍വണി സഹായമഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണണ് താരങ്ങള്‍ സഹായധനം കൈമാറിയത്.

തമിഴ്‌നാട്ടിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. 15 പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് 500ല്‍ അധികം ആളുകള്‍ക്ക് ഇതുവരെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  

Tags: