കൊറോണ ബോധവല്‍ക്കരണത്തിനായ് ലഘുചിത്രങ്ങള്‍ നിര്‍മ്മിച്ച് ഫെഫ്ക

Glint Desk
Sat, 21-03-2020 02:34:07 PM ;

കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നിര്‍മ്മിക്കുന്ന ബോധവല്‍ക്കരണ ചിത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍ നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്ന്  നിര്‍മ്മിക്കുന്ന 9 ലഘു ചിത്രങ്ങളില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാസ്, കുഞ്ചന്‍, അന്ന രാജന്‍, ജോണി ആന്റണി, മുത്തുമണി തുടങ്ങിയ താരങ്ങള്‍ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു . സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായാണ്  ചിത്രങ്ങളുമായി സഹകരിക്കുന്നത് .

ചലച്ചിത്ര പ്രവര്‍ത്തകരായ സോഹന്‍ സീനുലാല്‍, ലിയോ തദേവൂസ്, അരുണ്‍ ഗോപി, സിദ്ധാര്‍ത്ഥ ശിവ, മുത്തുമണി, ശ്രീജ, ബൈജുരാജ് ചേകവര്‍, ജോസഫ് നെല്ലിക്കന്‍ എന്നിവരും പരസ്യചിത്ര സംഘടനയെ പ്രതിനിധീകരിച്ച്  സിജോയ് വര്‍ഗ്ഗീസ്, എ. കെ വിനോദ്, കുമാര്‍ നീലകണ്ഠന്‍, അപ്പുണ്ണി, ഷെല്‍ട്ടന്‍, പ്രവീണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .

ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് മഹേഷ് രാജ് , സുധീര്‍ സുരേന്ദ്രന്‍ , മുകേഷ് മുരളീധരന്‍ എന്നിവരാണ്. സംഗീതം രാഹുല്‍ രാജ്, സൂരജ് ഇ.എസ്, കപില്‍ ഗോപാലകൃഷ്ണന്‍, റിയാസ് കെ. ബി എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. 

ടെലിവിഷന്‍ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ചിത്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രേക്ഷകരുടെ മുന്നിലെത്തും.

Tags: