ട്രന്റിംഗില്‍ 9-ാം സ്ഥാനത്ത് 'അവിയല്‍' ടീസര്‍

Glint Desk
Fri, 13-03-2020 11:00:34 AM ;

നവാഗതനായ ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന 'അവിയല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജോജു ജോര്‍ജ്, ആത്മീയ, അനശ്വര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേര് പോലെ തന്നെ അവിയല്‍ പരുവത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആരുടേയും കഥാപാത്രങ്ങളെ കുറിച്ച് വ്യക്തമായ ഒരു സൂചനയും ടീസര്‍ നല്‍കുന്നില്ല. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്റിംഗില്‍ 9-ാം സ്ഥാനത്ത് ആണ് ചിത്രത്തിന്റെ ട്രയിലര്‍. 

സുരാജ് വെഞ്ഞാറമൂട്, മുരളി ഗോപി, ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവരാണ് ടീസര്‍ പുറത്തിറക്കിയത്. 

പോക്കറ്റ് എസ് സ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുദീപ് എളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവരാണ് ഛായാഗ്രഹണം. കേതകി നാരായണന്‍, സിനില്‍ സൈനുദ്ദീന്‍, അഞ്ജലി നായര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

 

Tags: