എമ്പുരാന്‍ കഥ പൂര്‍ത്തിയായി, ചിത്രീകരണം അടുത്തവര്‍ഷം ആദ്യം; ആന്റണി പെരുമ്പാവൂര്‍

Glint Desk
Thu, 12-03-2020 12:41:00 PM ;

ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം പതിപ്പായ എമ്പുരാന്റെ കഥ പൂര്‍ത്തിയായി എന്നും അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് പ്ലാനെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ലൂസിഫറിന് മുന്‍പും പിന്‍പും ചേര്‍ന്ന കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്‍ എന്നും ചിത്രം ചെയ്യുന്നതിനായി അഞ്ച് സിനിമ എങ്കിലും പൃഥ്വിരാജിന് ഉപേക്ഷിക്കേണ്ടി വരുമെന്നും അത്രയും ആത്മാര്‍ത്ഥതയുള്ള സംവിധായകനെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും വൈകാതെ തന്നെ ഇന്ത്യന്‍ സിനിമിലെ ഹിറ്റ്‌മേക്കറുടെ ആദ്യനിരയില്‍ തന്നെ പൃഥ്വിരാജ് എന്ന സംവിധായകന്‍ ഇടംപിടിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു. 

ലൂസിഫറിനേക്കാള്‍ കാന്‍വാസ് വേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യ ഭാഗം വിജയിച്ചത് കൊണ്ട് മാത്രമാണ് രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിക്കാന്‍ പറ്റുന്നതെന്നും എമ്പുരാന്റെ പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്തായാലും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Tags: