അനുഷ്‌കയുടെ സസ്‌പെന്‍സ് ത്രില്ലര്‍ 'നിശ്ശബ്ദത്തിന്റെ' ട്രയിലര്‍ പുറത്ത് വിട്ടു

Glint desk
Fri, 06-03-2020 02:35:02 PM ;

അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം നിശബ്ദത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടു. ഹേമന്ദ് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂകയായ ആര്‍ട്ടിസ്റ്റ് ആയാണ് അനുഷ്‌ക പ്രത്യക്ഷപ്പെടുന്നത്. മാധവനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. തെലുങ്കിന് പുറമെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 

അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍ മാഡ്‌സെന്‍, സുബ്ബരാജു, ശ്രീനിവാസ് അവസരല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊന വെങ്കട്, ടി.ജി വിശ്വ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊന വെങ്കടിന്റേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു. ഏപ്രില്‍ 2ന് ചിത്രം പ്രദര്‍ശനത്തിനെത്തും. 

Tags: