ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കി; വെയില്‍ ചിത്രീകരണം ഇന്ന് പുനരാരംഭിക്കും

Glint Desk
Thu, 05-03-2020 11:38:45 AM ;

നടന്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കി. മുടങ്ങിക്കിടന്ന വെയില്‍ സിനിമയുടെ ചിത്രീകരണം ഇന്ന് പുനരാരംഭിക്കും. കുര്‍ബാനി എന്ന ചിത്രത്തില്‍ മാര്‍ച്ച് 31ന് ശേഷം ഷെയ്ന്‍ ജോയിന്‍ ചെയ്യും. രണ്ട് സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കും 32 ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയ്ന്‍ നല്‍കും. 

പ്രശ്‌ന പരിഹാരത്തിനായി നേരത്തെ ഒരു കോടി രൂപ നഷ്ടപരിഹാരമാണ് ഷെയ്‌നില്‍ നിന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് അമ്മ സംഘടന വ്യക്തമാക്കിയിരുന്നു. 

അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയില്‍ സിനിമാ വ്യവസായത്തില്‍ എല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തീരുമാനമായിട്ടുണ്ട്. കൊച്ചിയില്‍ ചൊവ്വാഴ്ച നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ മോഹന്‍ലാല്‍, ഇടവേള ബാബു എന്നിവരടക്കം  11 പേര്‍ പങ്കെടുത്തു. 

Tags: