പോരും പ്രണയവും നിറച്ച് 'കോഴിപ്പോര് ' ട്രെയിലര്‍

Glint desk
Sat, 29-02-2020 12:25:24 PM ;

പുതുമുഖ സംവിധായകരായ ജിബിറ്റ്, ജിനോയ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം 'കോഴിപ്പോരിന്റെ' ട്രെയിലര്‍ പുറത്തുവിട്ടു. 'ഗാഗുല്‍ത്തായിലെ കോഴിപ്പോര്' എന്ന ചിത്രത്തിന്റെ പേര് മതവികാരം വ്രണപ്പെടുത്തുമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് കോഴിപ്പോരായി ചുരുക്കുകയായിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക.

പൗളി വല്‍സന്‍, ഇന്ദ്രന്‍സ്, ജോളി ചിറയത്ത്, സോഹന്‍ സീനുലാല്‍, അഞ്ജലി നായര്‍, ഷൈനി സാറ, രശ്മി അനില്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, ജിനോയ് ജനാര്‍ദ്ദനന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, വല്‍സല നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ജെ.പിക് മൂവീസിന്റെ ബാനറില്‍ വി.ജി.ജയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ബിജിപാലാണ്. 

Tags: