ചുണ്ടില്‍ എരിയുന്ന സിഗററ്റ്, കയ്യില്‍ മദ്യക്കുപ്പി; അമ്പരപ്പിക്കുന്ന മേക്കോവറില്‍ ലെന

Glint dersk
Sat, 29-02-2020 12:02:59 PM ;

നടി ലെന അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചയുമായി എത്തുന്ന ചിത്രം 'ആര്‍ട്ടിക്കിള്‍ 21'ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ലെനില്‍ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിഗററ്റ് പുകച്ച് ഗ്ലാസ്സിലേക്ക് മദ്യം പകരുന്ന ലെനയുടെ ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് ഭാഗങ്ങളായുള്ള പോസ്റ്ററില്‍ മുറുക്കി കറപിടിപ്പിച്ച പല്ലുമായി നില്‍ക്കുന്ന ലെനയേയും കാണാം. 

സംവിധായകരായ രഞ്ജിത്ത്, അമല്‍ നീരദ്, ലാല്‍ ജോസ് നടന്മാരായ പൃഥ്വിരാജ്, നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ് നടി ഐശ്വര്യ ലക്ഷ്മി തുടങ്ങിയവര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. 

വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, മാസ്റ്റര്‍ ലെസ്‌വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഷ്‌ക്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു. എ.എസ്. ദിനേഷാണ് പി.ആര്‍.ഒ.

Tags: