മൂന്ന് ആഴ്ചകൊണ്ട് 30 കോടി നേടി അയ്യപ്പനും കോശിയും

Glint desk
Wed, 26-02-2020 01:42:56 PM ;

 

പൃഥ്വിരാജിനെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ഈ മാസം ഏഴിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. ചിത്രം മൂന്നാം വാരത്തിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

മൂന്ന് ആഴ്ചകൊണ്ട് ചിത്രം 30 കോടി രൂപ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 22 കോടി ആണെന്നാണ് വിവരം. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ രഞ്ജിത്ത്, പി.എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. 

മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച സംഭവങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോന്‍ വേഷമിട്ടപ്പോള്‍ പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തിയത്. അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച ചിത്രമായിരുന്നു ഇത്. 

Tags: