കത്തനാരായി ജയസൂര്യ; പേടിപ്പെടുത്തുന്ന ലോഞ്ച് ടീസര്‍

Glint Desk
Fri, 14-02-2020 01:49:32 PM ;

കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ പുറത്ത് വിട്ടു. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയ്‌സൂര്യ വേഷമിടുന്നത്. കത്തനാര്‍ എന്ന് തന്നെയാണ് സിനിമയുടെ പേര്. കത്തനാര്‍ കിടിലന്‍ ഹൊറര്‍ സിനിമയായിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് ലോഞ്ച് ടീസര്‍. 

ജയസൂര്യയും റോജിനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മങ്കി പെന്‍ ആയിരുന്നു ആദ്യത്തെ സിനിമ. 3 ഡി സാങ്കേതിക മികവോടെയാണ് കടമറ്റത്ത് കത്തനാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടട് ആയിരിക്കും കത്തനാര്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്.

 

 

 

Tags: