ട്രാന്‍സിന് സെന്‍സര്‍ കുരുക്ക്; 17 മിനിറ്റ് കട്ട് ചെയ്യണമെന്ന് ബോര്‍ഡ്

Glint Desk
Mon, 10-02-2020 04:06:26 PM ;

ഫഹദും നസ്രിയയും അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം ട്രാന്‍സിന് സെന്‍സര്‍ കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ചിലഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഏകദേശം 17 മിനിറ്റ് വരുന്ന ഭാഗങ്ങളാണ് മാറ്റാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് ഇതിന് വഴങ്ങാതെ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സെന്‍സറിങ് നീണ്ടുപോയാല്‍ റിലീസിങ് അവതാളത്തിലാവും. 

ചിത്രത്തില്‍ ഒരു മോട്ടിവേഷ്ണല്‍ സ്പീക്കറുടെ വേഷമാണ് ഫഹദ് ചെയ്തിരിക്കുന്നത്. അമല്‍ നീരദാണ് ഛായാഗ്രഹണം. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍, ദിലീഷ് പോത്തന്‍, വിനായകന്‍ തുങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. 

Tags: