സമൂഹമാധ്യമങ്ങളില്‍ വൈറലായി 2 സ്‌റ്റേറ്റ്‌സ് ട്രയിലര്‍

Glint Desk
Sat, 08-02-2020 11:57:16 AM ;

മുകേഷിനെ കേന്ദ്ര കഥാപാത്രമാക്കി ജാക്കി എസ്. കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 2 സ്റ്റേറ്റ്‌സ്. ചിത്രത്തിന്റെ ട്രയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ സ്വീകാര്യമാണ് സമൂഹമാധ്യമങ്ങളില്‍ ട്രയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണയം പശ്ചാത്തലാമാക്കി കോമഡിക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് ചിത്രം മുമ്പോട്ട് പോവുന്നത് എന്നാണ് ട്രയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.

വിജയരാഘവന്‍, മനു പിള്ള, ശരണ്യ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റിസൈന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നൗഫര്‍ എം. തമീം, സുല്‍ഫിക്കര്‍ കലീല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. 

ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. സാഗര്‍ ദാസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. 

 

Tags: