'അജഗജാന്തരം' ഫസ്റ്റലുക്ക് എത്തി

Glint desk
Sun, 02-02-2020 04:11:08 PM ;

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ടിനു പാപ്പച്ചനും ആന്റണി വര്‍ഗ്ഗീസും ഒന്നിക്കുന്നു. അജഗജാന്തരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. മാസ്സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോക്, സാബുമോന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിന്റോ ജോര്‍ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. 

 

Tags: