വാനം കൊട്ടട്ടും ഫെബ്രുവരി 7ന് പ്രദര്‍ശനത്തിനെത്തും

Glint Desk
Sat, 01-02-2020 03:59:10 PM ;

വാനം കൊട്ടട്ടും ഫെബ്രുവരി 7ന് പ്രദര്‍ശനത്തിനെത്തും. പ്രശസ്ത സംവിധായകന്‍ മണിരത്‌നവും ധനശേഖരനും ചേര്‍ന്ന് എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ധനശേഖരന്‍ ആണ്. മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത്കുമാര്‍, രാധിക ശരത്കുമാര്‍, ഐശ്വര്യ രാജേഷ്, വിക്രം പ്രഭു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരിയും സഹോദരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം പൂര്‍ണ്ണമായും കുടുംബ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 

മണിരത്‌നം തന്നെയാണ് ചിത്രം സംവിധാനം ചെയ്യാന്‍ ഇരുന്നതെങ്കിലും അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം അത് നടക്കാതെ വന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം ധനശേഖരനിലേക്കെത്തിയത്. 

മഡോണ സെബാസ്റ്റിയന്‍, ശാന്തനു, ബാലാജി ശക്തിവേല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധ് ശ്രീറാം സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

 

Tags: