അജയ് ദേവ്ഗണ്‍ ചിത്രം മൈദാനിന്റെ ടീസര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

Glint Desk
Wed, 29-01-2020 01:07:10 PM ;

അജയ് ദേവ്ഗണ്‍ നായകനാവുന്ന പുതിയ ചിത്രമായ മൈദാനിന്റെ ടീസര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. 1951ലും 1962ലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പരിശീലകനായ സെയ്ദ് അബ്ദുള്‍ റഹ്മാന്‍ ആയിട്ടാണ് അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ അഭിനയിയ്ക്കുന്നത്. 

ചെളി നിറഞ്ഞ മൈതാനത്ത് നില്‍ക്കുന്ന താരങ്ങളെയാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരുടെയും മുഖം വ്യക്തമല്ല. അമിത് രവിന്ദര്‍നാഥ് ശര്‍മ്മ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

 

Tags: