ശ്രീനിവാസന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു; ഉറിയടിയുടെ കിടിലന്‍ ട്രെയിലര്‍ പുറത്ത്

Glint Desk
Mon, 13-01-2020 02:42:12 PM ;

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം എ.ജെ വര്‍ഗ്ഗീസ് സംവിധാന ചെയ്യുന്ന ഉറിയടി എന്ന സിനിമയുടെ ട്രയിലര്‍ പുറത്തിറങ്ങി. ഉറിയടിയുടെ പോസ്റ്റര്‍ അജു വര്‍ഗ്ഗീസ് കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്തിരുന്നു. സുധി കോപ്പ നായകവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബൈജു, ശ്രീജിത്ത് രവി, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, പ്രേംകുമാര്‍, വിനീത് മോഹന്‍, മാനസ രാധാകൃഷ്ണന്‍, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങള്‍.

ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന സിനിമയാണ് ഇതെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. ഒരു ദിവസം പോലീസ് ആസ്ഥാനത്തെ ഹൗസിംഗ് ക്വാട്ടേഴ്‌സില്‍ സംഭവിക്കുന്ന ചില സംഭവങ്ങള്‍ കൂട്ടിക്കലര്‍ത്തിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയിലെ രാഹുല്‍ ഈശ്വറിന്റെ പ്രകടനം ആക്ഷേപ ഹാസ്യ രീതിയില്‍ സിനിമയുടേതായി പുറത്തിറങ്ങിയ ടീസറില്‍ കാണിക്കുന്നുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ പത്രക്കാരോടുള്ള സമീപനം ചിത്രത്തിന്റെ ട്രയിലറിലും പ്രതിപാദിക്കുന്നുണ്ട്.

നൈസാം സലാം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

Tags: